VIDEO | അലറിവിളിച്ച് യാത്രക്കാർ… തകർന്നു കത്തിയ വിമാനത്തിൽ നിന്ന് തൊട്ടുമുൻപുള്ള ദൃശ്യങ്ങൾ പുറത്ത്: കാണാം വീഡിയോ

0
6273

കഴിഞ്ഞ ദിവസം കസാഖിസ്താനിൽ തീപിടിച്ച് തകർന്നുവീണ വിമാനത്തിനുള്ളിൽ നിന്ന് യാത്രക്കാർ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ഭീതി നിറ‌ഞ്ഞ മുഖത്തോടെ നിലിവിളികൾ ഉയരുന്ന അന്തരീക്ഷത്തിൽ പ്രാർത്ഥനകൾ ഉരുവിടുന്ന യാത്രക്കാരെയും അലമുറയിടുന്നവരെയുമൊക്കെ വീഡിയോ ദൃശ്യങ്ങളിൽ കാണാം.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

അപകടത്തിന് തൊട്ടുമുമ്പുള്ള ഭീതിയുടെ മുൾമുനയിൽ നിൽക്കുന്ന നിമിഷങ്ങൾ അങ്ങനെതന്നെ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. അസർബൈജാനിൽ നിന്ന് റഷ്യയിലേക്കുള്ള യാത്രയ്ക്കിടെ കസാഖിസ്ഥാനിലെ അക്തൂവിൽ തകർന്നു വീണ വിമാനത്തിൽ യാത്ര ചെയ്തിരുന്ന 38 പേരാണ് മരിച്ചത്.വിമാനം അതിവേഗം താഴേക്ക് പതിക്കുമ്പോൾ ഒരു യാത്രക്കാരൻ പ്രാർത്ഥിക്കുന്നത് കാണാം. മഞ്ഞ നിറത്തിലുള്ള ഓക്സിജൻ മാസ്കുകൾ സീറ്റുകൾക്ക് മുകളിൽ തൂങ്ങിക്കിടക്കുന്നു. യാത്രക്കാർ വലിയ ശബ്ദത്തിൽ അലമുറയിടുന്നു. ഇതിനിടെ സീറ്റ് ബെൽറ്റ് ധരിക്കാനുള്ള വാണിങ് ലൈറ്റും ശബ്ദവും കേൾക്കുന്നുമുണ്ട്.

വിമാനം അതിവേഗം താഴേക്ക് പതിക്കുമ്പോൾ ഒരു യാത്രക്കാരൻ പ്രാർത്ഥിക്കുന്നത് കാണാം. മഞ്ഞ നിറത്തിലുള്ള ഓക്സിജൻ മാസ്കുകൾ സീറ്റുകൾക്ക് മുകളിൽ തൂങ്ങിക്കിടക്കുന്നു. യാത്രക്കാർ വലിയ ശബ്ദത്തിൽ അലമുറയിടുന്നു. ഇതിനിടെ സീറ്റ് ബെൽറ്റ് ധരിക്കാനുള്ള വാണിങ് ലൈറ്റും ശബ്ദവും കേൾക്കുന്നുമുണ്ട്.

കാസ്പിയന്‍ കടലിന്റെ തീരത്ത് വളരെ വേഗം വളരുന്ന ചെറു പട്ടണമായ അൽഷുക്കൂർ എന്ന സ്ഥലത്താണ് അപകടം നടന്നത്. കടലിൽനിന്ന് 100 മീറ്റർ മാറിയാണ് വിമാനം വീണത്. എമർജൻസി ലാൻഡിങ്ങിന് പൈലറ്റ് അനുമതി തേടിയെങ്കിലും വൈകിയതായി പ്രദേശവാസികൾ പറയുന്നുണ്ട്.

ബകുവിൽനിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്ക് പുറപ്പെട്ട വിമാനമാണ് തകർന്നത്. 67 യാത്രക്കാരും അഞ്ച് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. 38പേർ മരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ പറയുന്നത്. 29പേരെ രക്ഷപ്പെടുത്തി. അക്തൗ വിമാനത്താവളത്തിനു സമീപമാണ് അപകടം നടന്നത്. കനത്ത മൂടൽ മഞ്ഞ് കാരണം വിമാനം അക്തൗ വിമാനത്താവളത്തിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നു. അപകടത്തിനു മുൻപ് വിമാനം ലാൻഡ് ചെയ്യാൻ പല തവണ ശ്രമിച്ചതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ഒടുവിൽ നിലത്ത് ഇടിച്ചിറങ്ങി വിമാനം അഗ്നിഗോളമായി മാറി.

വീഡിയോ 1

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക