കടവന്ത്രയിലെ അനാശാസ്യകേന്ദ്രം നടത്തിപ്പിൽ പ്രതികളായി പോലീസ് ഉദ്യോഗസ്ഥരും, കൊച്ചിയിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
1916

കൊച്ചി: കടവന്ത്രയിലെ അനാശാസ്യകേന്ദ്രത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കൊച്ചി ട്രാഫിക്കിലെ എ.എസ്.ഐ രമേഷ്, പാലാരിവട്ടം പോലീസ് സ്റ്റേഷനിലെ ബ്രിജേഷ് ലാൽ എന്നിവരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. കടവന്ത്രയിലെ ലോഡ്ജ് നടത്തിപ്പിൽ ഇവർക്ക് പങ്കാളിത്തമുള്ളതായാണ് കണ്ടെത്തൽ. തുടർന്നാണ് ഇരുവരേയും കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പെൺവാണിഭ സംഘത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് രണ്ട് പോലീസുകാരും ബിനാമികളായി പ്രവർത്തിക്കുകയായിരുന്നു. സാമ്പത്തികമായി എ.എസ്.ഐ രമേഷിന് ഒൻപത് ലക്ഷത്തോളം രൂപ നടത്തിപ്പുകാർ നൽകിയതായുള്ള രേഖകളടക്കം പിടിച്ചെടുത്തിട്ടുണ്ട്. പോലീസിന്റെ സഹായം പെൺവാണിഭ സംഘത്തിന് നൽകിയിരുന്നുവെന്നുമാണ് വ്യക്തമാകുന്നത്. തുടർന്നാണ് ഇവരുടെ അറസ്റ്റിലേക്ക് നീങ്ങിയത്.

എറണാകുളം കടവന്ത്രയില്‍ ഡ്രീംസ് റെസിഡന്‍സി ഹോട്ടലില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇക്കഴിഞ്ഞ ഒക്ടോബറിൽ പെൺവാണിഭ സംഘം പിടിയിലായത്. ഡ്രീം റെസിഡന്‍സി കേന്ദ്രമാക്കി പെണ്‍വാണിഭ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിദ്യാര്‍ഥികളടക്കമുള്ളവര്‍ പെണ്‍വാണിഭ സംഘത്തിന്റെ പിടിയിലാണെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് വ്യാപകമായ പരിശോധന നടത്തിയത്.

ഹോട്ടല്‍ നടത്തിപ്പുകാരി കൊല്ലം സ്വദേശി രശ്മി, സഹായി ആലപ്പുഴ സ്വദേശി വിമല്‍, ഹോട്ടല്‍ ഉടമ എന്നിവരെ പോലീസ് അറസ്റ്റിലായത്. ഈ കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പോലീസുകാരുടെ പങ്ക് വ്യക്തമാകുന്നത്. തുടർന്നാണ് ഇരുവരേയും അറസ്റ്റ് ചെയ്യുകയും പിന്നീട് സസ്പെൻഡ് ചെയ്യുകയും ചെയ്തത്.

അനാശ്യാസ കേന്ദ്രം നടത്തിപ്പിൽ പങ്കാളികളായ പോലീസുകാരായ ബ്രിജേഷ് ലാൽ, രമേഷ് എന്നിവരെ (മുഖം മറച്ചവർ) കടവന്ത്ര പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്നപ്പോൾ

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക