ഇഖാമ കഴിഞ്ഞവർക്ക് ഫൈനൽ എക്‌സിറ്റ് നിർത്തിവെച്ചു

0
2859

ദമാം: കാലാവധി കഴിഞ്ഞ ഇഖാമയിലുള്ളവർക്ക് ഫൈനൽ ഏക്സിറ്റ് അപേക്ഷ സ്വീകരിക്കൽ താൽക്കാലികമായി നിർത്തിവെച്ചു. ഏതാണ്ട് എഴ് വർഷത്തോളമായി ഇഖാമയുടെ കാലാവധി കഴിഞ്ഞവർക്ക് ലേബർ ഓഫീസിൻ്റെയും ഇന്ത്യൻ എംബസിയുടെയും സഹായത്താൽ പ്രത്യേക സാമ്പത്തിക ചെലവുകളൊന്നും കൂടാതെ നാട്ടിലേക്ക് പോവാനുള്ള ഫൈനൽ ഏക്സിറ്റ് ലഭിച്ച് തുടങ്ങിയത് വിദേശികൾക്ക് വലിയൊരാശ്വാസമായിരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ആദ്യഘട്ടത്തിൽ അതാത് പ്രദേശത്തെ ലേബർ ഓഫീസുകളിൽ കാലാവധി കഴിഞ്ഞ ഇഖാമയിലുള്ള വിദേശ തൊഴിലാളികൾ സ്പോൺസമാരുടെ സഹായമില്ലാതെ തന്നെ നേരിട്ട് ചെന്ന് അപേക്ഷ നൽകുന്ന രീതിയായിരുന്നു തുടങ്ങി വന്നിരുന്നത്. എന്നാൽ ഇടക്കാലത്ത് തൊഴിൽ വകുപ്പിൻ്റെ നിർദ്ദേശ പ്രകാരം നേരിട്ടുള്ള അപേക്ഷ നിർത്തി വെച്ച് എംബസിയുടെ ലിങ്കിൽ റജിസ്റ്റർ ചെയ്ത് ഏക്സിറ്റ് വിസ ലഭിക്കുന്ന രീതിയാക്കി തുടർന്നു വരികയാണ്. എന്നാൽ, ഇതാണ് ഇപ്പോൾ നിർത്തിവെച്ചിരിക്കുന്നത്.

ഏതാനും ദിവസങ്ങളായി തൊഴിൽ വകുപ്പ് വിഭാഗത്തിൻ്റെ സിസ്റ്റം അറ്റകുറ്റ നടപടിക്ക് വിധേയമായിയിരിക്കുകയാണ്. ഇതാണ് താൽക്കാലികമായി അപേക്ഷ സ്വീകരിക്കൽ നിർത്തിവെച്ചത്. ഇതാണ് ഇനി ഒരറിയിപ്പുണ്ടാവുന്നത് വരെ നിർത്തിവെച്ചിരിക്കുന്നതെന്ന് അൽ ജുബൈൽ ജുഐമ ലേബർ ഓഫീസിൽ നിന്നും അറിയിച്ചതായി ഇന്ത്യൻ എംബസിയിലെ ലേബർ വെൽഫെയർ വിഭാഗം ഉദ്യോഗസ്ഥൻ ആശിഖ് തളയൻ കണ്ടിയും ജുബൈലിലെ ഇന്ത്യൻ എംബസിയുടെ സാമൂഹ്യ പ്രവർത്തകനും പ്രവാസി വെൽഫെയർ ജന സേവന വിഭാഗം കോർഡിനേറ്ററുമായ സൈഫുദ്ദീൻ പൊറ്റശ്ശേരിയും അറിയിച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക