സഊദിയിൽ 20 വാഹനങ്ങള്‍ കൂട്ടിയിടിച്ചു; ഒരു മരണം, 10 പേര്‍ക്ക് പരിക്ക്

0
1729

റിയാദ്: സഊദിയിൽ 20 വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പത്ത് പേർക്ക് പരിക്ക് ഏൽക്കുകയും ചെയ്തിട്ടുണ്ട്. റിയാദിന് സമീപം മക്ക റോഡിലാണ് 20 വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചത്. 

ട്രാഫിക് പൊലീസും സിവില്‍ ഡിഫന്‍സും രക്ഷാപ്രവര്‍ത്തനം നടത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. അപകടത്തില്‍ പെട്ട വാഹനങ്ങളില്‍ ഒന്നില്‍ കുടുങ്ങിയ യാത്രക്കാരനെ കാര്‍ വെട്ടിപ്പൊളിച്ച് സിവില്‍ ഡിഫന്‍സ് അധികൃതര്‍ പുറത്തെടുത്തതായും സഊദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക