റിയാദ് സീസൺ 2024: 1.2 കോടി ആളുകളെ ആകർഷിച്ചു

0
610

റിയാദ്: റിയാദ് സീസൺ 2024 ഇതുവരെ 1.2 കോടിയിലധികം സന്ദർശകരെ ആകർഷിച്ചതായി ജനറൽ എന്‍റർടൈൻമെന്‍റ് അതോറിറ്റിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ തുർക്കി അൽ ഷെയ്ഖ് അറിയിച്ചു. ഒക്ടോബർ 12ന് ആരംഭിച്ച സീസണിന്‍റെ അഞ്ചാം പതിപ്പ് 2025 മാർച്ചിൽ അവസാനിക്കും.

ലോകമെമ്പാടുമുള്ള സന്ദർശകരുടെ സാന്നിധ്യത്തിന് ഈ സീസൺ സാക്ഷ്യം വഹിച്ചു. സംഗീതകച്ചേരികൾ, കലാ പ്രദർശനങ്ങൾ, നാടക പ്രകടനങ്ങൾ, വിനോദ പരിപാടികൾ എന്നിവ ഉൾപ്പെടെ ആയിരക്കണക്കിന് വൈവിധ്യമാർന്ന പരിപാടികളാണ് റിയാദ് സീസണിൽ നടക്കുന്നത്.

ബൊളിവാർഡ് വേൾഡിലെ കോർഷെവൽ സോൺ സന്ദർശകർക്ക് അതുല്യമായ ശൈത്യകാല അനുഭവം ആസ്വദിക്കാനുള്ള അവസരം നൽകി. സൗദിയ ഗ്രൂപ്പുമായി സഹകരിച്ചുള്ള ബൊളിവാർഡ് റൺവേ സോണിന്‍റെ സമാരംഭം സന്ദർശകർക്ക് വേറിട്ട അനുഭവം സമ്മാനിച്ചു. റിയാദ് സീസൺ 5ൽ ബോക്സിങ്, ഗുസ്തി മത്സരങ്ങൾ, രാജ്യാന്തര സംഗീത പ്രകടനങ്ങൾ, വൈവിധ്യമാർന്ന റസ്റ്ററന്‍റുകൾ, പാർക്കുകൾ, നൂതനവും ആകർഷകവുമായ സോണുകൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന വിനോദ പരിപാടികൾ റിയാദ് സീസൺ വാഗ്ദാനം ചെയ്യുന്നു.