ദമാം: കിഴക്കൻ സഊദിയിലെ ദമാമിൽ എയർ ഇന്ത്യ എക്സ്പ്രെസ്സ് വിമാനം കുടുങ്ങി കിടക്കുന്നു. ഇന്ന് 11:50 ന് ദമാമിൽ നിന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രെസ്സ് ഐ എക്സ് 386 വിമാനമാണ് മണിക്കൂറുകൾ കഴിഞ്ഞിട്ടും പോകാനാകാതെ വിമാനത്താവളത്തിൽ കിടക്കുന്നത്. വിമാനത്തിൽ യാത്രക്കാരെ മുഴുവൻ കയറ്റിയ ശേഷമാണ് യാത്ര പോകാൻ കഴിയാതെ വിമാനം ഇവിടെ കിടക്കുന്നത്. യാത്രക്കാരെല്ലാം ഇപ്പോഴും വിമാനത്തിൽ തന്നെ കഴിയുകയാണ്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
നാട്ടിലേക്ക് പോകാനായി എത്തിയ സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം നിരവധി പേരാണ് ഇപ്പോൾ കുടുങ്ങി കിടക്കുന്നത്. മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇവർക്ക് ഭക്ഷണം പോലും നൽകാൻ എക്സ്പ്രെസ്സ് അധികൃതർ തയാറായിട്ടില്ല. ഭക്ഷണം ആവശ്യപ്പെട്ടവരോട് പണം നൽകിയാൽ ഭക്ഷണം നൽകാമെന്നാണ് അറിയിച്ചത്.
11:50 ന് ദമാമിൽ നിന്ന് പുറപ്പടുന്ന വിമാനം വൈകീട്ട് 6:45 ന് കോഴിക്കോട് ഇറങ്ങേണ്ടതായിരുന്നു. എന്നാൽ, ഇത് വരെ പുറപ്പെടാൻ സാധിച്ചിട്ടില്ലെന്ന് മാത്രമല്ല, എപ്പോൾ പുറപ്പെടും എന്ന് പോലും ഇതുവരെ അറിയിക്കാൻ എയർലൈൻ അധികൃതർക്ക് സാധിച്ചിട്ടില്ല. ടെക്നിക്കൽ പ്രശ്നമാണ് കാരണമെന്നാണ് വിവരം.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
