ഹൂതികളെ അക്രമിക്കാനുള്ള നീക്കത്തിനിടെ സ്വന്തം വിമാനം തന്നെ വെടിവെച്ചിട്ട് അമേരിക്കന്‍ സൈന്യം; പൈലറ്റുമാര്‍ക്ക് പരുക്ക്

0
1230

വാഷിങ്ടണ്‍: ഹൂതികളുടെ വിമാനത്തിന് നേരെ ആക്രമണം നടത്താനുള്ള നീക്കത്തിനിടെ സ്വന്തം വിമാനം തന്നെ വെടിവെച്ചിട്ട് അമേരിക്കന്‍ സൈന്യം. ചെങ്കടലില്‍ ആക്രമണം നടത്തുന്നതിനിടെയാണ് അമേരിക്കന്‍ സൈന്യത്തിന് അബദ്ധം പിണഞ്ഞത്. 

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

നിരീക്ഷണ പറക്കല്‍ നടത്തുകയായിരുന്ന നാവികസേനയുടെ എഫ്/എ 18 വിമാനത്തിന് നേരെയായിരുന്നു ആക്രമണം. നാവികനസേനയുടെ തന്നെ മറ്റൊരു വിമാനം മിസൈല്‍ ഉപയോഗിച്ച് എഫ്/എ 18 വിമാനം വീഴ്ത്തുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന രണ്ടു പൈലറ്റുമാരെയും രക്ഷപ്പെടുത്തിയതായി അമേരിക്കന്‍ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നു. ഇവര്‍ക്ക് നിസാര പരിക്ക് മാത്രമേ ഉള്ളൂവെന്നാണ് ഇവര്‍ നല്‍കുന്ന വിശദീകരണം.

സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. ഒരു വര്‍ഷത്തിലേറെയായി സൈനിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാണ് ചെങ്കടല്‍. മേഖലയില്‍ കപ്പലുകള്‍ക്കെതിരെ ഹൂതി ആക്രമണം ആരംഭിച്ചതോടെയാണ് അമേരിക്കന്‍ സൈന്യം ഇവിടെ തമ്പടിച്ചത്.

അതിനിടെ യമനിലെ ഹൂതി കേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം നടത്തി. മധ്യ ഇസ്‌റാഈല്‍ നഗരമായ തെഅവീവില്‍ ഹൂതി വിമതര്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് തിരിച്ചടിക്കുകയായിരുന്നു അമേരിക്ക. ഒന്നിലധികം ഹൂതി ഡ്രോണുകളും ചെങ്കടലിന് മുകളില്‍ ഒരു ക്രൂയിസ് മിസൈലും വെടിവച്ചിട്ടതായി അമേരിക്കന്‍ സൈന്യം അവകാശപ്പെട്ടു. തെല്‍ അവീവിലെ ഹൂതി മിസൈല്‍ ആക്രമണത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റിരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക