മതിലുചാടിരക്ഷപ്പെടാന്‍ ശ്രമിച്ച പോലീസുകാരന്‍ മലദ്വാരത്തില്‍ ഇരുമ്പ് കമ്പി തുളച്ചു കയറി മരിച്ചു

0
508

സഹോദരന്റെ വീട്ടിലെത്തി വഴക്കുണ്ടാക്കിയ ശേഷം മതില്‍ചാടി രക്ഷപെടാന്‍ ശ്രമിച്ച പോലീസുകാരന്‍ മലദ്വാരത്തിലൂടെ ഇരുമ്പുകമ്പി കയറി മരിച്ചു. ചെന്നൈയിലാണ് സംഭവം.

30കാരനായ സെല്‍വകുമാര്‍ ആണ് മരിച്ചത്. കെകെ നഗറില്‍ താമസിക്കുന്ന ജ്യേഷ്ഠ സഹോദരനും തമിഴ്‌നാട് ഇലക്ട്രിസിറ്റി ബോര്‍ഡിലെ അസിസ്റ്റന്റ് എന്‍ജിനീയറുമായ പെരുമാളിന്റെ വീട്ടിലെത്തിയാണ് സെല്‍വ കുമാര്‍ വഴക്കുണ്ടാക്കിയത്. പെരുമാളിനെയും ഭാര്യയും വനിതാ കോടതി ജഡ്ജിയുമായ ധനലക്ഷ്മിയെയും സെല്‍വകുമാര്‍ മുറിക്കുള്ളില്‍ പൂട്ടിയിരുന്നു.

ഇതിനുശേഷം വീട്ടിലെ സാധനസാമഗ്രികള്‍ നശിപ്പിക്കുകയും ചെയ്തു.  ബഹളം കേട്ട് ആളുകൂടുകയും പോലീസിനെ വിളിക്കുകയും ചെയ്തതോടെ സെല്‍വകുമാര്‍ രണ്ടാം നിലയില്‍ കയറി ഇവിടെ നിന്ന് ചാടിരക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു.

രണ്ടടി അകലെയുള്ള മതിലിനപ്പുറത്തേക്ക് ചാടാനായിരുന്നു പെരുമാള്‍ പദ്ധതിയിട്ടതെങ്കിലും ചാട്ടം പിഴച്ചതോടെ മതിലിലെ ഇരുമ്പുകമ്പി ഇയാളുടെ  മലദ്വാരത്തിലൂടെ തുളച്ചുകയറുകയായിരുന്നു. 30 സെന്റിമീറ്റര്‍ നീളമുള്ള കമ്പിയാണ് യുവാവിന്റെ മലദ്വാരത്തില്‍ തുളച്ചുകയറിയത്.

പോലീസ് സംഘമെത്തി ഇരുമ്പുകമ്പി മുറിച്ചുമാറ്റി സെല്‍വകുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ആന്തരികാവയവങ്ങള്‍ക്കേറ്റ മുറിവാണ് മരണകാരണമായത്. വീട്ടിലെ ഇളയ ആളായ സെല്‍വകുമാര്‍ പോലീസ് സ്‌റ്റേഷനിലേക്ക് പോവുന്ന സൗകര്യത്തിനായി പെരുമാളിന്റെ വീട്ടിലായിരുന്നു തങ്ങിയിരുന്നതെന്ന് പോലീസ് പറഞ്ഞു.