സഊദിയിൽ ആറ് പ്രവാസികളുടെ വധശിക്ഷ നടപ്പാക്കി

0
1733

റിയാദ്: സഊദിയിൽ ആറ് പ്രവാസികളുടെ വധശിക്ഷ നടപ്പാക്കി. മയക്കുമരുന്ന്, കൊലപാതക കേസുകളിലാണ് ആറ് വിദേശികളുടെ വധ ശിക്ഷ നടപ്പാക്കിയത്. ജോർദാൻ പൗരന്മാരായ നാല് പേരുടെ വധശിക്ഷ അൽജൗഫിൽ വെച്ചും കൊലപാതക കേസിലെ പ്രതിയായ ഒരു പാകിസ്ഥാൻ പൗരന്റെ വധശിക്ഷ ബുറൈദയിലുമാണ് നടപ്പാക്കിയത്.

മയക്കുമരുന്ന് കടത്തിയ കേസിലെ പ്രതികളായ ജോർദാൻ പൗരന്മാരുടെ വധശിക്ഷ ഇന്നലെയാണ് നടപ്പാക്കിയത്. വന്‍ ലഹരി ഗുളിക ശേഖരം സഊദിയിലേക്ക് കടത്തിയ മഹ്മൂദ് അബ്ദുല്ല ഹുജൈജ്, സുലൈമാന്‍ ഈദ് സുലൈമാന്‍, അതല്ല അലി ദുഗൈമാന്‍ സാലിം, നാജിഹ് മിശ്ഹന്‍ ബഖീത്ത് എന്നിവര്‍ക്കാണ് അൽജൗഫിൽ വധശിക്ഷ നടപ്പാക്കിയത്. മയക്കുമരുന്ന് കടത്ത് പ്രതിയായ മറ്റൊരു പാക്കിസ്ഥാനിക്ക് മക്ക പ്രവിശ്യയിലും വധശിക്ഷ നടപ്പാക്കി. സഊദിയിലേക്ക് ഹെറോയിന്‍ കടത്തുന്നതിനിടെ അറസ്റ്റിലായ മീസരി ഖാന്‍ നവാബിന് ആണ് ശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

ബംഗ്ലാദേശുകാരനെ കഴുത്തറുത്തു കൊന്ന കേസിലാണ് പ്രതിയായ പാക്കിസ്ഥാനിക്ക് വധശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബംഗ്ലാദേശുകാരന്‍ മദ് ബശീര്‍ അഹ്മദ് റഹ്മാനെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി അപ്രതീക്ഷിതമായി മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ശിരസ്സിന് പ്രഹരമേല്‍പിച്ച് വീഴ്ത്തി കഴുത്തറുത്തുകൊലപ്പെടുത്തുകയായിരുന്നു. അല്‍ഖസീമിലാണ് ശിക്ഷ നടപ്പാക്കിയത്.