ഹെലികോപ്റ്റര്‍ അപകടം ‘മനുഷ്യപ്പിഴവ്’; ബിപിന്‍ റാവത്ത് അടക്കം 12 പേരുടെ മരണത്തില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ട്

0
685

സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അടക്കം 12 പേര്‍ കൊല്ലപ്പെട്ട ഹെലികോപ്റ്റര്‍ അപകടത്തില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അപകടം നടന്ന് മൂന്ന് വര്‍ഷത്തിനു ശേഷമാണ് സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലോക്‌സഭയില്‍ സമര്‍പ്പിക്കുന്നത്.

മനുഷ്യപ്പിഴവാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. 2021 ഡിസംബര്‍ എട്ടിനാണ് ജനറല്‍ ബിപിന്‍ റാവത്തും ഭാര്യയും അടക്കം പന്ത്രണ്ട് പേര്‍ സഞ്ചരിച്ച Mi-17 V5 ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ടത്. തമിഴ്‌നാട്ടിലെ കൂനൂറിന് സമീപമുള്ള മലയിടുക്കുകളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീഴുകയായിരുന്നു.

2017 മുതല്‍ 2022 വരെയുള്ള കാലയളവില്‍ ആകെ 34 വ്യോമസേന അപകടങ്ങള്‍ നടന്നതായി സ്റ്റാന്‍ഡിംഗ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. 2021 -2022 കാലയളവില്‍ ഒമ്പത് അപകടങ്ങളാണ് നടന്നത്. അതില്‍ ബിപിന്‍ റാവത്ത് കൊല്ലപ്പെട്ട അപകടത്തിന് കാരണം മനുഷ്യപ്പിഴവാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.