സിഐസി സമസ്തയുടെ പോഷക സംഘടനയല്ല; പെണ്‍കുട്ടികള്‍ സെനറ്റിലും സിന്‍ഡിക്കേറ്റിലും പങ്കെടുക്കുമെന്ന് ഹക്കീം ഫൈസി

0
1255

കോഴിക്കോട്: കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് സെന്റര്‍(സിഐസി) സമസ്തയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയല്ലെന്ന് ഹക്കീം ഫൈസി ആദൃശ്ശേരി. സെനറ്റിലും സിന്‍ഡിക്കേറ്റിലും സ്ത്രീകളെ ഉള്‍പ്പെടുത്തരുതെന്ന സമസ്തയുടെ നിര്‍ദേശം പ്രായോഗികമല്ലെന്നും ഹക്കീം ഫൈസി പറഞ്ഞു.

സമസ്തയുടെ ശൈലിയില്‍ മാറ്റം വേണം. പുരോഗമന ചിന്താഗതിയുള്ളവരെ മുശാവറയില്‍ ഉള്‍പ്പെടുത്തണം. സമസ്തയുടെ പോഷക സംഘടന അല്ലെങ്കിലും സമസതയുടെ ആശയങ്ങള്‍ ഉള്‍ക്കൊണ്ടാണ് സിഐസി പ്രവര്‍ത്തിക്കുന്നത്. സലഫിയെന്ന് മുദ്രകുത്തി സുന്നിയില്‍ നിന്നും തന്നെ പുറത്താക്കാന്‍ ശ്രമിച്ചാല്‍ നടക്കില്ലെന്നും ഹക്കീം ഫൈസി ആദൃശ്ശേരി പറഞ്ഞു.

‘സിഐസി ഭരണഘടന അനുസരിച്ച്, പഠിച്ചുകൊണ്ടിരിക്കുന്ന പെണ്‍കുട്ടികള്‍ സെനറ്റ്, സിന്‍ഡിക്കേറ്റ് യോഗങ്ങളില്‍ പങ്കെടുക്കും. പെണ്‍കുട്ടികള്‍ പങ്കെടുക്കരുതെന്ന് ഞങ്ങളെ നിര്‍ബന്ധിക്കുകയാണ്. ശൈലീ മാറ്റം ആവശ്യമാണ്. ആശയവും ആദര്‍ശവും അംഗീകരിച്ച് പ്രവര്‍ത്തിക്കണം’, ഹക്കിം ഫൈസി പ്രതികരിച്ചു.സിഐസി-സമസ്ത തര്‍ക്കം രൂക്ഷമാക്കുന്നതാണ് ഹക്കീം ഫൈസിയുടെ പ്രതികരണം. സമസ്തയില്‍ ശുദ്ധീകരണം വേണമെന്ന ഹക്കീം ഫൈസിയുടെ പരാമര്‍ശത്തെ സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ രൂക്ഷമായി പരിഹസിച്ചിരുന്നു. സമസ്തയെ ശുദ്ധീകരിക്കാന്‍ ഒരു കമ്പനി രംഗത്ത് വന്നിരിക്കുന്നുവെന്നും സമസ്ത ഓഫീസിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജോലിക്കാരുണ്ടെന്നുമായിരുന്നു പരിഹാസം.

സിഐസി-സമസ്ത തര്‍ക്കം രൂക്ഷമാക്കുന്നതാണ് ഹക്കീം ഫൈസിയുടെ പ്രതികരണം. സമസ്തയില്‍ ശുദ്ധീകരണം വേണമെന്ന ഹക്കീം ഫൈസിയുടെ പരാമര്‍ശത്തെ സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ രൂക്ഷമായി പരിഹസിച്ചിരുന്നു. സമസ്തയെ ശുദ്ധീകരിക്കാന്‍ ഒരു കമ്പനി രംഗത്ത് വന്നിരിക്കുന്നുവെന്നും സമസ്ത ഓഫീസിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജോലിക്കാരുണ്ടെന്നുമായിരുന്നു പരിഹാസം.

(CIC is not a feeder organization for Samastha; Hakeem Faizi says girls will participate in Senate and Syndicate)