തദ്ദേശ ഉപതെരഞ്ഞെടുപ്പ്; യു‍ഡിഎഫിന് മേൽക്കൈ, എൽഡിഎഫിൽ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചു

0
2060

നാട്ടിക, കരിമണ്ണൂർ, തച്ചമ്പാറ പഞ്ചായത്തുകൾ ഇനി യു.ഡി.എഫ് ഭരിക്കും

നാട്ടിക ഗ്രാമപഞ്ചായത്തിൽ ഭരണമാറ്റം; അട്ടിമറി വിജയം നേടി യുഡിഎഫ്

സിറ്റിംഗ് വാര്‍ഡില്‍ വിജയം ആവർത്തിച്ച് സിപിഐഎം

ബിജെപി സീറ്റ് പിടിച്ചെടുത്ത് സിപിഐഎം; സിറ്റിംഗ് സീറ്റിൽ മൂന്നാംസ്ഥാനം മാത്രം

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യു‍ഡിഎഫിന് മേൽക്കൈ. എൽഡിഎഫിൽ നിന്ന് മൂന്ന് പഞ്ചായത്ത് യു ഡി എഫ് പിടിച്ചു. 31 തദ്ദേശവാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 17 ഇടത്തെ ഫലങ്ങൾ നിലവിൽ വന്നു കഴിഞ്ഞു. ഇതിൽ എട്ടിടത്ത് എൽഡിഎഫും അഞ്ചിടത്ത് യുഡിഎഫും മൂന്നിടത്ത് എൻഡിഎയും ഒരിടത്ത് മറ്റുള്ളവരുമാണ് വിജയിച്ചത്. വിജയക്കണക്കിന് എൽഡിഎഫാണ് മുൻപിലെങ്കിലും പലയിടത്തും ഭരണ മാറ്റമുണ്ട്.

പാലക്കാട് തച്ചമ്പാറയിലാണ് എൽ‍ഡിഎഫിന് തിരിച്ചടി ഉണ്ടായിരിക്കുന്നത്. സിപിഐ സ്ഥാനാർഥി രാജിവെച്ച് ബിജെപിയിൽ ചേർന്ന സാഹചര്യത്തിലായിരുന്നു ഇവിടെ ഉപതെരഞ്ഞെടുപ്പുണ്ടായത്. ഇവിടെ സിപിഐ സ്ഥാനാർഥിയെ പരാജയപ്പെടുത്തി യുഡിഎഫ് സ്ഥാനാർഥി വിജയിച്ചു. പത്തിയൂരിലും കോൺഗ്രസിന് അട്ടിമറി ജയമുണ്ടായി.

നാട്ടിക, കരിമണ്ണൂർ, തച്ചമ്പാറ പഞ്ചായത്തുകൾ ഇനി യു.ഡി.എഫ് ഭരിക്കും

തൃശൂർ: ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ തൃശൂരിലെ നാട്ടിക, ഇടുക്കി കരിമണ്ണൂർ് പാലക്കാട് തച്ചമ്പാറ എന്നീ പഞ്ചായത്തുകളുടെ ഭരണം യു.ഡി.എഫിന് ലഭിച്ചു. നാട്ടികയിൽ ഇതുവരെ എൽ.ഡി.എഫ് അഞ്ച്, യു.ഡി.എഫ് അഞ്ച് എന്ന അവസ്ഥയായിരുന്നു. എന്നാലിപ്പോൾ യു.ഡി.എഫിന് ആറുസീറ്റ് ലഭിച്ചിരിക്കുകയാണ്. നാട്ടിക ഒൻപതാം വാർഡാണിപ്പോൾ യു.ഡി.എഫ് തിരിച്ചു പിടിച്ചിരിക്കുന്നത്. മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പി. ബിനു 115 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സീറ്റ് സ്വന്തമാക്കിയത്.

ഇടുക്കി കരിമണ്ണൂർ പഞ്ചായത്തിൽ പന്നൂർ വാർഡാണ് യു.ഡി.എഫ് പിടിച്ചെടുത്തത്. 127 വോട്ടുകൾക്കാണ് യു.ഡി.എഫിലെ ദിലീപ് കുമാർ വാർഡ് പിടിച്ചെടുത്തത്. യു.ഡി.എഫിലെ ഒരംഗം കൂറുമാറിയതിനെ തുടർന്നാണിവിടെ ഭരണം നഷ്ടമായത്. പലാക്കാട് തച്ചമ്പാറയിൽ ഏഴ്-ഏഴ് എന്ന നിലയിലാണ് യു.ഡി.എഫും എൽ.ഡി.എഫും നിലനിന്നത്. ഇപ്പോഴത് യു.ഡി.എഫിന് എട്ട് സീറ്റായി മാറി.

ബിജെപി സീറ്റ് പിടിച്ചെടുത്ത് സിപിഐഎം; സിറ്റിംഗ് സീറ്റിൽ മൂന്നാംസ്ഥാനം മാത്രം

ശാസ്താംകോട്ട: കുന്നത്തൂര്‍ ഗ്രാമപഞ്ചാത്തിലെ തെറ്റിമുറി വാര്‍ഡില്‍ എല്‍ഡിഎഫിന് വിജയം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ തുളസി വിജയിച്ചു. 390 വോട്ടുകള്‍ ലഭിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഖില്‍ പൂലേത്ത് 226 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് തച്ചന്റിഴകത്ത് 202 വോട്ട് നേടി മൂന്നാം സ്ഥാനത്തേക്ക് പോയി. ബിജെപിയുടെ കൈവശം ഉണ്ടായിരുന്ന വാര്‍ഡ് ആണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. അംഗമായിരുന്ന അമല്‍രാജ് രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഫലം പഞ്ചായത്ത് ഭരണത്തെ ബാധിക്കില്ല. 1103 വോട്ടുകളാണ് തെറ്റിമുറിയില്‍ ഉണ്ടായിരുന്നത്. 828 പേര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു.

ജില്ലയില്‍ അഞ്ച് പഞ്ചായത്തുകളിലെ ആറുവാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. പടിഞ്ഞാറേ കല്ലട പഞ്ചായത്തിലെ നടുവിലക്കര, ചടയമംഗലം പഞ്ചായത്തിലെ പൂങ്കോട്, കുന്നത്തൂര്‍ പഞ്ചായത്തിലെ തെറ്റിമുറി, ഏരൂര്‍ പഞ്ചായത്തിലെ ആലഞ്ചേരി, തേവലക്കര പഞ്ചായത്തിലെ കോയിവിള തെക്ക്, പാലയ്ക്കല്‍ വടക്ക് വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

നാട്ടിക ഗ്രാമപഞ്ചായത്തിൽ ഭരണമാറ്റം; അട്ടിമറി വിജയം നേടി യുഡിഎഫ്

തൃശൂർ: നാട്ടിക ഗ്രാമപഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടി യുഡിഎഫ്. വനിതാ സ്ഥാനാർത്ഥിയായിരുന്ന പി വിനുവാണ് നാട്ടിക ഗ്രാമപഞ്ചായത്ത് നാട്ടിക ഒൻപതാം വാർഡ് പിടിച്ചെടുത്തത്. മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പി വിനു 115 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സീറ്റ് സ്വന്തമാക്കിയത്. തുടർച്ചയായി എൽഡിഎഫ് വിജയിച്ചുവന്ന വാർഡാണിത്. കോൺഗ്രസ് പ്രവർത്തകർ വലിയ ആവേശത്തിലാണ്. വോട്ടർമാരോട് വളരെയധികം നന്ദിയുണ്ടെന്ന് പി വിനു പ്രതികരിച്ചു. എല്ലാവരോടും സ്നേഹമുണ്ടെന്നും അവർ പറഞ്ഞു. നാട്ടുകാരിൽ നിന്നും അകന്നു നിന്നിട്ടില്ലെന്നും വോട്ടർമാരോട് കടപ്പെട്ടിരിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

മെമ്പര്‍ രാജിവെച്ച് വിദേശത്ത്; സിറ്റിംഗ് വാര്‍ഡില്‍ വിജയം ആവർത്തിച്ച് സിപിഐഎം

കൊല്ലം: ഏരൂര്‍ ആലഞ്ചേരി വാര്‍ഡ് നിലനിര്‍ത്തി സിപിഐഎം. വാര്‍ഡ് അംഗമായിരുന്ന അജിമോള്‍ എഎസ് വിദേശത്ത് പോകാനായാണ് രാജിവെച്ചത്. ഇതേസീറ്റില്‍ മഞ്ജു എസ് ആറിനെ നിര്‍ത്തി 510 വോട്ടുകള്‍ നേടിയാണ് സിപിഐഎം വാര്‍ഡ് നിലനിര്‍ത്തിയത്.രണ്ടാമത് ബിജെപിയാണ്. സ്ഥാനാര്‍ത്ഥി ഷൈനി എം 423 വോട്ട് നേടി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അന്നമ്മ (സുജ വില്‍സണ്‍) 368 വോട്ടും നേടി. ഏരൂര്‍ പഞ്ചായത്തില്‍ ആലഞ്ചേരി വാര്‍ഡില്‍ മാത്രമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. സിപിഐഎം സിറ്റിംഗ് സീറ്റാണിത്. എല്‍ഡിഎഫാണ് പഞ്ചായത്ത് ഭരിക്കുന്നത്.