‘ഇൻഡ്യ’ സഖ്യത്തിൽ മമത ബാനർജിക്ക് പിന്തുണ ഏറുന്നു; കോൺഗ്രസിന്റെ എതിർപ്പ് പരിഗണിക്കേണ്ടെന്ന് ലാലുപ്രസാദ് യാദവ്‌

0
837

ന്യൂഡല്‍ഹി: ‘ഇന്‍ഡ്യ’ സഖ്യത്തിൽ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിക്ക് പിന്തുണ ഏറുന്നു. സഖ്യത്തെ നയിക്കാൻ സന്നദ്ധയാണെന്ന് അറിയിച്ച മമതയെ പിന്തുണച്ച് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവും രംഗത്ത് എത്തി.

‘ഇൻഡ്യ’ സഖ്യത്തെ മമത ബാനർജി നയിക്കണമെന്നും കോൺഗ്രസിന്റെ എതിർപ്പ് കാര്യമാക്കേണ്ടതില്ലെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു.

ലോക്സഭാ തെരഞ്ഞടുപ്പിന് ശേഷം ഹരിയാനയിലും, മഹാരാഷ്ട്രയിലും ‘ഇൻഡ്യ’ സഖ്യത്തിന് വന്‍ തിരിച്ചടിയേറ്റ സാഹചര്യത്തില്‍ നേതൃമാറ്റം വേണമെന്ന ആവശ്യം പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ശക്തമാകുകയാണ്.