കോഴിക്കോട്: വീഡിയോ ഗെയിമിന് മൊബൈല്‍ ഫോണ്‍ നല്‍കാത്തതിന് അമ്മയെ 14കാരന്‍ കുത്തി. കോഴിക്കോട് തിക്കോടിയിലാണ് സംഭവം. വീഡിയോ ഗെയിമിന് മൊബൈല്‍ ഫോണ്‍ നല്‍കാത്തതിന് അമ്മയെ 14കാരനാണ് കുത്തിയത്. കുത്തേറ്റ അമ്മയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
തിക്കോടി കാരേക്കാട് കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. മൊബൈല്‍ ഗെയിമിന് അടിമയായ പതിനാലുകാരന്‍ പഠനം അവസാനിപ്പിച്ചിരുന്നു. കുട്ടിയുടെ മൊബൈല്‍ ഫോണില്‍ നെറ്റ് തീര്‍ന്നതിനെ തുടര്‍ന്ന് റീചാര്‍ജ് ചെയ്തു തരാന്‍ അമ്മയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു വിസമ്മതിച്ചപ്പോള്‍ 14കാരന്‍ അമ്മയുടെ ഫോണ്‍ ആവശ്യപ്പെട്ടു.
എന്നാല്‍ അമ്മ ഇതും നിരസിച്ചു.ഇതിന്റെ പകയില്‍ അമ്മ ഉറങ്ങിക്കിടക്കവെ കുട്ടി കത്തിയെടുത്ത് കുത്തുകയായിരുന്നു. പയ്യോളി പോലീസ് കേസെടുക്കുകയും അമ്മയുടെയും കുട്ടിയുടെയും മൊഴിയെടുക്കുകയും ചെയ്തു.
