സ്വാദിഖലി തങ്ങള്‍ പറഞ്ഞതാണ് ലീഗ് നിലപാട്; കെ.എം ഷാജിക്കെതിരെ കുഞ്ഞാലിക്കുട്ടി

0
2030

ആരും പാര്‍ട്ടിയാകാന്‍ ശ്രമിക്കേണ്ടെന്നും കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: മുനമ്പം വഖഫ് വിഷയത്തില്‍ കെ.എം ഷാജിയുടെ പ്രസ്താവനക്കെതിരെ പി.കെ കുഞ്ഞാലിക്കുട്ടി. വിഷയത്തില്‍ സാദിഖലി തങ്ങള്‍ പറഞ്ഞതാണ് ലീഗ് നിലപാടെന്നും, നിങ്ങളാരും പാര്‍ട്ടിയാകാന്‍ ശ്രമിക്കേണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വര്‍ഗീയ ധ്രുവീകരണ സാധ്യതയുള്ള വിഷയത്തില്‍ വിവാദം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. 

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ലെന്ന് പറയാനിവില്ലെന്നായിരുന്നു കെ.എം ഷാജിയുടെ പ്രസ്താവന. മുനമ്പം വിഷയത്തില്‍ പ്രതിപക്ഷ നേതാവിന്റെ അഭിപ്രായമല്ല മുസ് ലിം ലീഗിനെന്നും വഖഫ് ചെയ്യപ്പെട്ട ഭൂമി വീട്ടുകൊടുത്ത് രേഖയുണ്ടാക്കിയത് ആരാണെന്നും ഷാജി ചോദിച്ചിരുന്നു. ‘മുനമ്പം വിഷയം വലിയ പ്രശ്‌നമാണ്. നിങ്ങള്‍ വിചാരിക്കുന്ന പോലെ നിസാരമല്ല. പ്രതിപക്ഷ നേതാവ് പറഞ്ഞു, അത് വഖഫ് ഭൂമിയല്ലെന്ന്. മുസ് ലിം ലീഗിന് അങ്ങനെ ഒരു അഭിപ്രായമില്ല. അത് വഖഫ് ഭൂമിയല്ലെന്ന് പറയാനാവില്ല. ഫാറൂഖ് കോളജ് അധികൃതര്‍ പറയുന്നത് അത് വഖഫ് ഭൂമിയല്ലെന്നാണ്. അങ്ങനെ പറയാന്‍ അവര്‍ക്കെന്ത് അവകാശമാണുള്ളത്. വഖഫ് ചെയ്യപ്പെട്ട ഭൂമി ആരാണ് അവര്‍ക്ക് വിട്ടുകൊടുത്തത്. ആരാണ് അതിന് രേഖയുണ്ടാക്കിയത്. അവരെ പിടിക്കേണ്ടത് മുസ് ലിം ലീഗാണോ? ഭരണകൂടമല്ലേ ചെയ്യേണ്ടത്,’ ഷാജിയുടെ വാക്കുകള്‍.

‘മുനമ്പം വിഷയം വലിയ പ്രശ്‌നമാണ്. നിങ്ങള്‍ വിചാരിക്കുന്ന പോലെ നിസാരമല്ല. പ്രതിപക്ഷ നേതാവ് പറഞ്ഞു, അത് വഖഫ് ഭൂമിയല്ലെന്ന്. മുസ് ലിം ലീഗിന് അങ്ങനെ ഒരു അഭിപ്രായമില്ല. അത് വഖഫ് ഭൂമിയല്ലെന്ന് പറയാനാവില്ല. ഫാറൂഖ് കോളജ് അധികൃതര്‍ പറയുന്നത് അത് വഖഫ് ഭൂമിയല്ലെന്നാണ്. അങ്ങനെ പറയാന്‍ അവര്‍ക്കെന്ത് അവകാശമാണുള്ളത്. വഖഫ് ചെയ്യപ്പെട്ട ഭൂമി ആരാണ് അവര്‍ക്ക് വിട്ടുകൊടുത്തത്. ആരാണ് അതിന് രേഖയുണ്ടാക്കിയത്. അവരെ പിടിക്കേണ്ടത് മുസ് ലിം ലീഗാണോ? ഭരണകൂടമല്ലേ ചെയ്യേണ്ടത്,’ ഷാജിയുടെ വാക്കുകള്‍.

ഇതിന് പിന്നാലെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. അതേസമയം ഷാജിയുടെ പ്രസ്താവനയെ തള്ളാതെയായിരുന്നു എം.കെ മുനീര്‍ എം.എല്‍.എയുടെ പ്രതികരണം. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് മുസ് ലിം ലീഗ് പറഞ്ഞിട്ടില്ലെന്നും, അവിടെയുള്ള പാവങ്ങളെ കുടിയിറക്കരുതെന്നാണ് പാര്‍ട്ടി നിലപാടെന്നുമാണ് മുനീര്‍ പറഞ്ഞത്. നിയമപരമായ പ്രതിവധി ഉണ്ടാകണമെന്നും, അതിനായി സര്‍ക്കാര്‍ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക