ഉംറയ്ക്ക് കൊണ്ടുപോകാമെന്ന് വാഗ്ദാനം; മധ്യവയസ്ക്കയിൽ നിന്ന് അരലക്ഷത്തിലധികം രൂപ തട്ടി, യുവാവ് അറസ്റ്റിൽ

0
1062

ഉംറയ്ക്ക് കൊണ്ടുപോകാമെന്ന് വാഗ്ദാനം നൽകി മധ്യവയസ്ക്കയിൽ നിന്ന് അരലക്ഷത്തിലധികം രൂപ തട്ടിയെടുത്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മണ്ണാർക്കാട് കൊടക്കാട് ചക്കാലകുന്നിൽ വീട്ടിൽ മുഹമ്മദ് അക്സർ അലിയാണ് നാട്ടുകൽ പൊലീസിന്റെ പിടിയിലായത്.

കരിങ്കല്ലത്താണി സ്വദേശിനി നൽകിയ പരാതിയിലാണ് പൊലീസ് അറസ്റ്റ്. ഒക്ടോബർ 16, 17 തീയതികളിൽ പരാതിക്കാരി പ്രതിക്ക് 55,000 രൂപ നൽകിയതായി പരാതിയിൽ പറയുന്നു. ഗൂഗിൾ പേ വഴിയും നേരിട്ടും പണം കൈപ്പറ്റി എന്നും എന്നാൽ ഉംറയ്ക്ക് കൊണ്ടുപോയില്ലെന്നുമാത്രമല്ല പണം തിരികെ നൽകിയില്ലെന്നും പരാതിയിൽ പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ചെയ്തു.

ബന്ധപ്പെട്ട വാർത്തകൾ
ടാപ്പിംഗ് തൊഴിലാളി സുരേഷ് ഫേസ് ബുക്കിൽ സോഫ്റ്റ് വെയർ എൻജിനിയർ അനൂപ് ജി പിള്ളയായി എംടെക്ക്കാരിയുടെ15 ലക്ഷം തട്ടി
തിരഞ്ഞെടുക്കപ്പെട്ട 1000 ഉംറ തീര്‍ത്ഥാടകര്‍ക്ക് സൗദി രാജാവ് ആതിഥ്യമരുളും
രാത്രി 2.30ന് കുഞ്ഞിന് മുലപ്പാൽ കൊടുക്കുന്ന യുവതിയുടെ വീഡിയോ ജനാലവഴി പകർത്തിയ യുവാവ് പിടിയിൽ വിദേശ നാണ്യ വിനിമയ സ്ഥാപനത്തിൻറെ പേരില്‍ നിക്ഷേപ തട്ടിപ്പ്; കൊല്ലം സ്വദേശിക്ക് 43 ലക്ഷം രൂപ നഷ്ടമായി
ഇത്തരത്തിൽ വാഗ്ദാനം നൽകി പ്രതി പലരിൽ നിന്നായി അരക്കോടിയിലധികം തട്ടിയെടുത്തതായാണ് പൊലീസിന് ലഭിച്ച സൂചന.