തർക്കം തീരുമോ?; സമസ്ത-ലീഗ് ചർച്ച നാളെ

0
836

ലീഗ് അനുകൂല വിരുദ്ധ ചേരികളുടെ തർക്കം അവസാനിപ്പിക്കുകയാണ് ലക്ഷ്യം

മലപ്പുറം: സമസ്ത-ലീഗ് ചർച്ച നാളെ നടക്കും. ലീഗ് അനുകൂല വിരുദ്ധ ചേരികളുടെ തർക്കം അവസാനിപ്പിക്കുകയാണ് ലക്ഷ്യം. ഇരു വിഭാഗത്തെയും ഒരുമിച്ചിരുത്തിയാവും ചർച്ച നടത്തുക. ലീഗ്-സമസ്ത നേതാക്കൾ പങ്കെടുക്കും.

സുപ്രഭാതം, സിഐസി വിഷയങ്ങൾ ചർച്ചയാവും. മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം, സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം എന്നിവരുടെ പ്രസ്താവനകളും ചർച്ചയാകും. സമസ്തയിൽ ലീഗ് അനുകൂല-വിരുദ്ധ ചേരികളുടെ പരസ്യ ത‍ർക്കം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിലാണ് ചർച്ച എന്നതാണ് പ്രധാനം.

പ്രശ്നപരിഹാരത്തിനായി ഇരുവിഭാഗത്തെയും സമസ്ത നേതൃത്വം ച‍ർച്ചയ്ക്ക് വിളിച്ചിരുന്നു. അടുത്ത മുശാവറ യോഗത്തിന് മുമ്പായി ച‍ർച്ച നടത്താനായിരുന്നു നേതൃത്വത്തിൻ്റെ നീക്കം. നിലവിലെ വിഷയങ്ങൾ ‍ച‍ർച്ച ചെയ്ത് പരിഹരിക്കുമെന്നും നേതൃത്വം ഉറപ്പ് നൽകിയിരുന്നു.