മുസ്‌ലിം ലീഗ് നേതാക്കളുമായി പി.വി അൻവർ എം.എൽ.എ കൂടിക്കാഴ്ച നടത്തി

0
1496

ന്യൂദൽഹി: മുസ്‌ലിം ലീഗ് നേതാക്കളുമായി പി.വി അൻവർ എം.എൽ.എ കൂടിക്കാഴ്ച നടത്തി. ഇ.ടി മുഹമ്മദ് ബഷീർ എം.പി, പി.വി അബ്ദുൽ വഹാബ് എം.പി എന്നിവരുമായി ദൽഹിയിലാണ് പി.വി അൻവർ കൂടിക്കാഴ്‌ച നടത്തിയത്.

സൗഹൃദ കൂടിക്കാഴ്‌ച ആയിരുന്നുവെന്നും രാഷ്ട്രീയം ചർച്ച ചെയ്‌തിട്ടില്ലെന്നും പി.വി അൻവർ പറഞ്ഞു. നേരത്തെ തന്നെ പി.വി അബ്ദുൽ വഹാബുമായും ഇ.ടി മുഹമ്മദ് ബഷീറുമായും നല്ല സൗഹൃദമുണ്ടെന്നും അൻവർ പറഞ്ഞു. അൻവറുമായി സൗഹൃദമുണ്ടെന്ന് പി.വി അബ്ദുൽ വഹാബും പ്രതികരിച്ചു.