തെലങ്കാന: ഇതരജാതിയിലെ യുവാവിനെ വിവാഹം കഴിച്ചതിന് തെലങ്കാനയിൽ , പൊലീസുകാരിയെ സഹോദരൻ കൊലപ്പെടുത്തി.
ഹയാത്ത് നഗർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥ നാഗമണിയാണ് കൊല്ലപ്പെട്ടത്. രാവിലെ ജോലിയ്ക്കു പോകുന്ന വഴി വാഹനം തടഞ്ഞുനിർത്തി മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആദ്യ വിവാഹം വേർപ്പെടുത്തിയ ശേഷം 10 മാസങ്ങൾക്ക് മുൻപാണ് നാഗമണി മറ്റൊരാളെ വിവാഹം കഴിച്ചത്.
