ഗാസയിൽ വീടുകളിൽ ഇസ്‌റാഈൽ ബോംബ് ആക്രമണം; 3 കുട്ടികളടക്കം 15 ഫലസ്തീൻകാർ കൊല്ലപ്പെട്ടു

0
436

ജറുസലം: വടക്കൻ ഗാസയിൽ വീടുകളിൽ ഇസ്രയേൽ സൈന്യം ഇന്നലെ നടത്തിയ ബോംബ് ആക്രമണങ്ങളിൽ 3 കുട്ടികളടക്കം 15 പലസ്തീൻകാർ കൊല്ലപ്പെട്ടു.

മധ്യഗാസയിലെ നുസുറത്ത് അഭയാർഥിക്യാംപിലെ ഒരു വീട്ടിലെ 6 പേരും ഗാസ സിറ്റിയിലെ വീട്ടിൽ 3 പേരുമാണു കൊല്ലപ്പെട്ടത്. ഖാൻ യൂനിസിൽ കൂടാരത്തിൽ മിസൈൽ പതിച്ചാണ് 3 കുട്ടികളും കൊല്ലപ്പെട്ടത്. ഖാൻ യൂനിസിൽ രാജ്യാന്തര സന്നദ്ധസംഘടനയായ സേവ് ദ് ചിൽഡ്രൻ ജീവനക്കാരനും കൊല്ലപ്പെട്ടു.