ജുബൈൽ കെ എം സി സി സെൻട്രൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചതായി ഒരു വിഭാഗം

0
1106

നിലവിൽ ഒരു കമ്മിറ്റി നിലനിൽക്കെയാണ് മറുവിഭാഗം പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചതായി അറിയിച്ചത്

ജുബൈൽ: കെ എം സി സി ജുബൈൽ സെൻട്രൽ കമ്മിറ്റി പുനഃ സംഘടിപ്പിച്ചതായി ഒരു വിഭാഗം പ്രവർത്തകർ അറിയിച്ചു. നൗഷാദ് തിരുവനന്തപുരം (ചെയർമാൻ), ഷരീഫ് ആലുവ (പ്രസിഡന്റ്‌), മുഹമ്മദ്‌ കുട്ടി മാവൂർ (സീനിയർ വൈസ് പ്രസിഡന്റ്), ലത്തീഫ് ഒട്ടുമ്മൽ, ജമാൽ കൊയപ്പള്ളി, മനാഫ് മാത്തോട്ടം, ഹസീബ് മണ്ണാർക്കാട് (വൈസ് പ്രസിഡന്റ്‌മാർ), ഷംസുദിൻ പള്ളിയാളി (ജനറൽ സെക്രട്ടറി), നിസാം യാക്കൂബ്, അബ്ദുൽ സലാം കൂടരഞ്ഞി, സുബൈർ ചാലിശ്ശേരി, റാഷിദ്‌ (സെക്രട്ടറിമാർ), അബ്ദുൽ സലാം പഞ്ചാര (ട്രഷറർ),  നൗഷാദ് കെ എസ് പുരം പുരം (ഓർഗനൈസിംഗ് സെക്രട്ടറി) എന്നിവരാണ് ഭാരവാഹികൾ. കൂടാതെ 30 അംഗ പ്രവർത്തക സമിതിയെയും ഇതിനോടൊപ്പം തെരഞ്ഞെടുത്തതായും ഇവർ അറിയിച്ചു.

കടുത്ത വിഭാഗ്ഗീയ പ്രവർത്തനങ്ങൾ മൂലം നേരത്തെ നാഷണൽ കമ്മിറ്റി ഇടപെട്ട് സെൻട്രൽ കമ്മിറ്റി മരവിപ്പിച്ചിരുന്നു. പിന്നീട് പല തവണ പുതിയ കമ്മിറ്റി നിലവിൽ വരാനായി ശ്രമങ്ങൾ നടത്തിയെങ്കിലും ഇരു പക്ഷവും തങ്ങളുടെ വാദങ്ങളിൽ ഉറച്ചു നിന്നതോടെ ശ്രമങ്ങൾ പരാചയപ്പെടുകയും ഒടുവിൽ മേൽകമിറ്റി ഒരു പാനൽ പ്രഖ്യാപിക്കുകയുമായിരുന്നു. എന്നാൽ, ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം. ഇതിനിടെയാണ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചത്. പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെൻട്രൽ തലത്തിൽ കെഎംസിസി പ്രവർത്തനം ശക്തിപ്പെടുത്തുമെന്ന് ഇവർ അറിയിച്ചു.