ഹൈദരാബാദ്: സുഹൃത്തിന് വിവാഹ സമ്മാനം നൽകുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് യുവാവ് മരിച്ചു. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലാണ് സംഭവം.
ബെംഗളൂരുവിൽ ആമസോൺ ജീവനക്കാരനായ വംശി എന്ന യുവാവാണ് മരിച്ചത്. സുഹൃത്തിൻ്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി കുർണൂലിലേക്ക് എത്തിയതായിരുന്നു വംശി. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
