പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ പോളിങ് അവസാന മണിക്കൂറുകളിലേക്ക് കടക്കുന്നതിനിടെ യു.ഡി.എഫ്– ബി.ജെ.പി സംഘര്‍ഷം. വെണ്ണക്കരയിലെ ബൂത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിനിലിനെ തടഞ്ഞതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സ്ഥാനാര്‍ഥി അടക്കം പുറത്തുപോകണം എന്നാവശ്യപ്പെട്ട് സി.ഐ രംഗത്തെത്തി.
പൊതുതീരുമാനം ആണെങ്കില്‍ എല്ലാ സ്ഥാനാര്‍ഥികളെയും തടയുമെന്നു രാഹുല്‍ പറഞ്ഞു. തോല്‍ക്കാന്‍ പോകുന്നതിന്റെ പേടിയാണ് ബി.ജെ.പിക്ക്. ബി.ജെ.പിയും സി.പി.എമ്മും സംയുക്തമായാണ് തന്നെ തടഞ്ഞതെന്നും രാഹുല്‍ ആരോപിച്ചു. രാഹുല്‍ ബൂത്തില്‍ കയറി വോട്ട് അഭ്യര്‍ഥിച്ചെന്നാണ് ബി.ജെ.പിയുടെ ആരോപണം. വെണ്ണക്കര ബൂത്തില്‍ നീണ്ട നിരയാണ്. വൈകല്‍ പരിഹരിക്കണമെന്നു രാഹുല്‍ എന്നാവശ്യപ്പെട്ടു.
