മകനെ വെടിവെച്ചു കൊലപ്പെടുത്തി; സഊദിയിൽ പൗരന് വധശിക്ഷ നടപ്പാക്കി

0
1475

മക്ക: മകനെ വെടിവെച്ചു കൊലപ്പെടുത്തിയ സഊദി പൗരന് മക്ക പ്രവിശ്യയില്‍ ഇന്ന് വധശിക്ഷ നടപ്പാക്കി. മകന്‍ മുലഫിയെ കൊലപ്പെടുത്തിയ സൈദ് ബിന്‍ മന്‍സൂര്‍ ബിന്‍ ഫലാഹ് അല്‍സഅദിക്കാണ് ശിക്ഷ നടപ്പാക്കിയത്. മറ്റൊരു യുവതിയെയും അവരുടെ മകളെയും പ്രതി വെടിവെച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.

ലഹരിമരുന്ന് കടത്ത് പ്രതിയായ മറ്റൊരു സൗദി പൗരനും ഇന്ന് മക്ക പ്രവിശ്യയില്‍ വധശിക്ഷ നടപ്പാക്കി. വിദേശത്തു നിന്ന് കടത്തിയ ലഹരി ഗുളിക ശേഖരം സ്വീകരിച്ച ഹസ്സാഅ ബിന്‍ ബറാക് ബിന്‍ മുബാറക് അല്‍സ്വാഇദി അല്‍ഹര്‍ബിക്കാണ് ശിക്ഷ നടപ്പാക്കിയത്.