അബ്ദുൾ റഹീമിൻ്റെ കേസ്; ഡിസംബർ 8 ന് പരിഗണിക്കും

0
1033

റിയാദ്: അബ്ദുൾ റഹീമിൻ്റെ കേസ് കേൾക്കാൻ കോടതി ഡിസംബർ 8 ന് ഞായറാഴ്‌ രാവിലെ 9:30 ന് സമയം നൽകിയതായി റിയാദ് റഹിം സഹായ സമിതി അറിയിച്ചു. ഡിസംബർ 8 ന് മുമ്പുള്ള സമയം അനുവദിച്ചു കിട്ടാൻ റഹീമിന്റെ അഭിഭാഷകർ കോടതിയെ സമീപിക്കും.

ഇന്ന് അനുകൂല വിധി ഉണ്ടാകുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. കേസുമായി ബന്ധപ്പെട്ട് ഇന്ന് ലഭിച്ച കോടതി പരാമർശങ്ങൾ എല്ലാം പഠിച്ച ശേഷമായിരിക്കും പ്രതിഭാഗം ഡിസംബർ 8 ന് കോടതിയിലെത്തുക.