ഹൈപ്പര്‍ ആക്ടീവ് തെറാപ്പി പരിശീലനത്തിനെത്തിയ അഞ്ച് വയസുകാരന്‍ കിണറ്റില്‍ ചാടി മരിച്ചു

0
1205

പാലക്കാട്: അച്ഛനൊപ്പം ഹൈപ്പര്‍ ആക്ടീവ് തെറാപ്പി പരിശീലനത്തിനെത്തിയ അഞ്ച് വയസുകാരന്‍ കിണറ്റില്‍ ചാടി മരിച്ചു. പാലക്കാട് ആനക്കരയിലാണ് സംഭവം. കൂറ്റനാട് സ്വദേശികളായ സുരേഷ്, വിദ്യ ദമ്പതികളുടെ മകന്‍ ആഘോഷ് ആണ് മരിച്ചത്.

ഹൈപ്പര്‍ ആക്ടീവ് കുട്ടികള്‍ക്കുള്ള തെറാപ്പി പരിശീലനത്തിനായി ആനക്കരയിലെ സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ സെന്ററില്‍ എത്തിയതായിരുന്നു ആഘോഷും അച്ഛനും സുരേഷും. ഇതിനിടെ കുട്ടി കിണറ്റിലേക്ക് ചാടുകയായിരുന്നു. കുട്ടിയെ രക്ഷിക്കാന്‍ അച്ഛനും കിണറ്റിലേക്ക് ചാടിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.