‘മോദി സന്ദർശിച്ചതുകൊണ്ട് മാത്രം മുണ്ടക്കൈ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ല’- എം.ടി രമേശ്

0
769

കോഴിക്കോട്: പ്രധാനമന്ത്രി സന്ദർശിച്ചതുകൊണ്ട് മാത്രം മുണ്ടക്കൈ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് ബിജെപി നേതാവ് എം.ടി രമേശ്. സംസ്ഥാനം കണക്കുകൾ സമർപ്പിക്കാത്തതുകൊണ്ടാണ് സഹായം ലഭിക്കാത്തതെന്നും എം.ടി രമേശ് പറഞ്ഞു.

‘സർക്കാരിന് സാങ്കേതികമായിട്ടേ പ്രവർത്തിക്കാനാകൂ. പ്രധാനമന്ത്രി സന്ദർശിച്ചോ ഇല്ലയോ എന്നതല്ല കേന്ദ്രസർക്കാറിന്റെ സഹായധനത്തിന്റെ മാനദണ്ഡം. അത് നിയമപ്രകാരമാണ്. രണ്ട് മാസമായിട്ടും വയനാട് ദുരന്തത്തിന്റെ കണക്കെടുപ്പ് പൂർത്തിയാക്കി കേന്ദ്ര സർക്കാറിന് സംസ്ഥാനം സമർപ്പിച്ചിട്ടുണ്ടോ? എന്നാൽ മാത്രമേ കേന്ദ്രത്തിൽ ഹൈ ലെവൽ കമ്മിറ്റിക്ക് അത് പരിശോധിക്കാൻ സാധിക്കുകയുള്ളൂ. ഇപ്പോഴും റിപ്പോർട്ട് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നാണ് റവന്യൂ വകുപ്പിന്റെ അവകാശ വാദം’- എം.ടി രമേശ് പറഞ്ഞു.