രണ്ട് മാസം മുമ്പ് നാട്ടിൽ നിന്ന് മടങ്ങിയെത്തിയ മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി

0
1446

ജിദ്ദ: മലപ്പുറം മേലാറ്റൂർ ഉച്ചാരക്കടവിലെ കോൽത്തൊടിക അബ്ദുൽ ലത്തീഫ് (54) ജിദ്ദയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. പരേതരായ കോൽത്തൊടിക മൊയ്തീൻ്റെയും, സൈനബയുടെയും മകനാണ്. 34 വർഷത്തോളമായി പ്രവാസിയാണ്. രണ്ടു മാസം മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്.

ഭാര്യ: പുത്തൻപീടിക ജസീല. മക്കൾ- ലിജാസ്, ഹിജാസ്, ജിയാസ്. സഹോദരങ്ങൾ- സക്കീർ ഹുസൈൻ(ഖുൻഫുദ), അക്ബർ(ജിദ്ദ), ഹാജറത്ത്, സാജിദ്, പരേതരായ റഫീഖ്, ഹമീദ്. നിയമനടപടികൾ പൂർത്തിയാക്കി മയ്യിത്ത് ജിദ്ദയിൽ ഖബറടക്കുമെന്ന് കെ.എം.സി.സി നേതാവ് മുഹമ്മദ് കുട്ടി പാണ്ടിക്കാട് അറിയിച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക