പക്ഷാഘാതം: മാസങ്ങൾക്ക് മുമ്പ് തിരിച്ചെത്തിയ മലപ്പുറം സ്വദേശി സഊദിയിൽ മരണപ്പെട്ടു

ബിഷ (സഊദി): മലപ്പുറം കരുവാരകുണ്ട് കണ്ണത്ത് മഹല്ലിൽ കിഴക്കേത്തലയിൽ താമസിക്കുന്ന ഷൈജു സഊദിയിലെ ബിഷയിൽ നിര്യാതനായി. ബിഷക്കടുത്ത് റാനിയയിൽ ബഖാല ജീവനക്കാരനായിരുന്നു. രണ്ട് മാസം മുമ്പ് പക്ഷാഘാതം വന്ന് ബിഷ ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. എട്ട് മാസങ്ങൾക്ക് മുമ്പാണ് അവധിക്ക് നാട്ടിൽ പോയി തിരിച്ചെത്തിയത്. മൃതദേഹം തത്ലീസ് ജനറൽ ആശുപത്രി മോർച്ചറിയിൽ. പിതാവ്: പരേതനായ പൂഴിക്കുന്നൻ ഉമ്മർ. മാതാവ്: ജമീല. ഭാര്യയും രണ്ടുമക്കളുമുണ്ട്. സഹോദരങ്ങൾ: ഹുസൈർ ബാബു, നിസാർ, ഹസീന. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് … Continue reading പക്ഷാഘാതം: മാസങ്ങൾക്ക് മുമ്പ് തിരിച്ചെത്തിയ മലപ്പുറം സ്വദേശി സഊദിയിൽ മരണപ്പെട്ടു