മൂത്രത്തിന് ഇത്ര ശക്തിയോ ?; ഭക്ഷണത്തില്‍ മൂത്രമൊഴിച്ച് കുഞ്ഞ്; കഴിച്ച് വീട്ടുകാര്‍

0
1832

ചൈനയില്‍ നിന്നുള്ള ഒരു വിഡിയോ ആണ് സൈബറിടത്ത് വൈറല്‍. ഭക്ഷണം വിളമ്പിവെച്ചിരിക്കുന്ന മേശയിലേക്ക് കുഞ്ഞ് മൂത്രം ഒഴിക്കുന്ന വിഡിയോയാണ് അമ്മ പോസ്റ്റ് ചെയ്തത്. ഈ ഭക്ഷണം വീട്ടുകാര്‍ കഴിക്കുന്നതും കാണാം. ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഷോ ഹോങ് ഷൂവിലാണ് ഈ വിഡിയോ പ്രത്യക്ഷപ്പെട്ടത്. 

ആണ്‍കുട്ടികളുടെ മൂത്രത്തിന് നിഗൂഢമായ പല ശക്തികളുമുണ്ടെന്നാണ് ചൈനയിലെ ചിലയാളുകളുടെ വിശ്വാസം. പത്ത് വയസിന് താഴെയുള്ള ആണ്‍കുട്ടികളുടെ മൂത്രത്തിനാണ് കൂടുതല്‍ ശക്തിയുള്ളതെന്നാണ് വിശ്വാസം. ഇത് കാരണമാണ് മൂത്രം വീണ ഭക്ഷണം കഴിക്കുന്നതെന്നാണ് വിവരം. 

ബണ്ണും പുഴുങ്ങിയ മുട്ടയും വേവിച്ച പച്ചക്കറികളും നിരത്തിവെച്ച മേശയിലേക്ക് കുഞ്ഞ് മൂത്രമൊഴിക്കുകയായിരുന്നു. ഇതൊന്നും കാര്യമാക്കാതിരുന്ന കുടുംബാംഗങ്ങള്‍ ആ ഭക്ഷണം തന്നെ കഴിക്കുകയും ചെയ്തു.