നീല ട്രോളി ബാഗും ചാക്കുമായി പാലക്കാട്ട് എൽഡിഎഫിന്റെ പ്രതിഷേധം

0
1319

പാലക്കാട്: നീല ട്രോളി ബാഗും ചാക്കുമായി പാലക്കാട്ട് എൽഡിഎഫിന്റെ പ്രതിഷേധ പ്രകടനം. ‘ചാക്കും വേണ്ട ട്രോളിയും വേണ്ട, വികസനം മതി’ എന്ന ബാനറുമായാണ് എല്‍ഡിഎഫ് യുവജന സംഘടനകളുടെ പ്രതിഷേധം.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.സരിനും പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു. ‘ജനങ്ങളെ സത്യം അറിയിക്കാൻ ഏതറ്റം വരെയും പോകുമെന്ന് സരിന്‍ പറഞ്ഞു.

‘ഇരുട്ടത്ത് നിൽക്കുന്ന കുറേപേർ ഉണ്ട്, യഥാർത്ഥ വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ശ്രമം. ഇതൊന്നുമല്ല പാലക്കാട് ചർച്ചയാകേണ്ടത്. ഒരു വ്യക്തിയിലേക്ക് മാത്രം അന്വേഷണം ചുരുക്കരുത്, അടിക്കടി വേഷം കെട്ടുന്നവരെയും വേഷം മാറുന്നവരെയും തിരിച്ചറിയാൻ പാലക്കട്ടെ ജനങ്ങൾക്കറിയാമെന്നും’- സരിന്‍ പറഞ്ഞു. ബോധപൂർവം സിപിഎം-ബിജെപി ബന്ധം ആരോപിച്ച് താത്ക്കാലിക ലാഭം ഉണ്ടാകാനുള്ള ശ്രമമാണ് നടത്തുന്നതെന്നും സരിന്‍ വ്യക്തമാക്കി.