വിവാദ പ്രസംഗത്തിൽ ഉമർ ഫൈസി മുക്കത്തിന് സമസ്‌തയുടെ കാരണം കാണിക്കൽ നോട്ടീസ്

0
1112

മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ വിവാദ പ്രസംഗത്തിൽ മുശാവറ അംഗം ഉമർ ഫൈസി മുക്കത്തിന് സമസ്‌ത കാരണം കാണിക്കൽ നോട്ടീസ് നൽകി. ഒരാഴ്ചക്കുള്ളിൽ വിശദീകരണം നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ നോട്ടീസ് ലഭിച്ചില്ലെന്ന് ഉമ്മർ ഫൈസി.

ഖാസി സ്ഥാനം വഹിക്കാനുള്ള യോഗ്യത ചിലർക്കില്ലെന്ന തരത്തിൽ ഉമർ ഫൈസി കഴിഞ്ഞ ദിവസം പ്രസംഗിച്ചത് വൻ വിവാദമായിരുന്നു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ ലക്ഷ്യമിട്ടുള്ള പ്രസംഗത്തിനെതിരെ വിമർശനം ഉയരുകയും നടപടി വേണമെന്ന് ലീഗ് ആവശ്യപ്പെടുകയും ചെയ്തിരുന്നു