സിദ്ദിഖ്‌ കാപ്പന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നൽകി സുപ്രീംകോടതി

0
1235

മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ്‌ കാപ്പന് ജാമ്യ വ്യവസ്ഥകളില്‍ ഇളവ് നല്‍കി സുപ്രീംകോടതി. എല്ലാ തിങ്കളാഴ്ചയും ഉത്തര്‍പ്രദേശിലെ പോലിസ് സ്റ്റേഷനില്‍ ഹാജരാവണമെന്ന വ്യവസ്ഥയിലാണ് ഇളവ്. ജസ്റ്റിസുമാരായ പിഎസ് നരസിംഹ, സന്ദീപ് മേത്ത എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെതാണ് തീരുമാനം.വിചാരണ ആരംഭിക്കാനിരിക്കെ ജാമ്യവ്യവസ്ഥകളിൽ ഇളവ് വേണമെന്ന് സിദ്ദീഖ് കാപ്പന് വേണ്ടി അഭിഭാഷകനായ അസർ അസീസ് ആവശ്യപ്പെട്ടിരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഉത്തർപ്രദേശിലെ ഹാഥ്‌രസിൽ പ്രായപൂർത്തിയാകാത്ത ദളിത്‌ പെൺകുട്ടി ക്രൂരപീഡനത്തിന്‌ ഇരയായി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട്‌ ചെയ്യാനുള്ള യാത്രയ്‌ക്കിടെ 2020 ഒക്ടോബർ അഞ്ചിനാണ്‌ മധുര ടോൾ പ്ലാസയിൽ വച്ചാണ് സിദ്ദിഖ്‌ കാപ്പൻ അറസ്റ്റിലായത്‌. രണ്ടു വർഷത്തിന് ശേഷം 2022 സെപ്‌തംബറിലാണ് ജാമ്യം ലഭിച്ചത്.

പൊലീസ് പിടിച്ചെടുത്ത രേഖകളും സിദ്ദിഖ് കാപ്പൻ കോടതിക്ക് മുൻപാകെ തേടിയെങ്കിലും പാസ്പോർട്ട് അടക്കമുള്ള രേഖകൾ കൈവശം ഇല്ലെന്ന് യുപി പൊലീസ് കോടതിയിൽ വ്യക്തമാക്കുകയായിരുന്നു. മൊബൈൽഫോൺ വിട്ട്നൽകാനാവില്ലെന്നും യുപി പൊലീസ് അറിയിച്ചു.

പിഎഫ്ഐ യുടെ മുഖപത്രമായിരുന്ന തേജസിന്‍റെ ഡൽഹി മുൻ ലേഖകൻ കൂടിയായിരുന്നു സിദ്ദിഖ് കാപ്പൻ. വർഗീയ കലാപമുണ്ടാക്കലും സൗഹൃദ അന്തരീക്ഷം തകർക്കലും ഗൂഢാലോചനയും ചേർത്ത് യുഎപിഎ ചുമത്തി. അമ്പതിനായിരത്തിൽ താഴെ രൂപ മാത്രമാണ് കാപ്പന്റെ അക്കൗണ്ടിൽ അവശേഷിച്ചെങ്കിലും അനധികൃതമായി പണമെത്തിയെന്നു ആരോപിച്ചു ഇഡി കേസെടുക്കുകയായിരുന്നു.

യുഎപിഎ കേസിൽ സെപ്തംബർ 9ന് സുപ്രിം കോടതിയും ഇഡികേസിൽ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് ഡിസംബർ 23നുമാണ് സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 2നാണ് കാപ്പന്‍ ജയില്‍മോചിതനാകുന്നത്. 

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക