കള്ളനോട്ടു കേസില്‍ അധ്യാപകന്‍ ജാമ്യത്തിലിറങ്ങി; വീണ്ടും കള്ളനോട്ടുമായി പിടിയില്‍

0
1654

കോഴിക്കോട് താമരശേരിയിൽ കള്ളനോട്ട് കേസിൽ ജാമ്യത്തിൽ ഇറങ്ങിയ അധ്യാപകൻ കള്ളനോട്ടുമായി പിടിയിൽ. ഈങ്ങാപ്പുഴ കുഞ്ഞുകുളം സ്വദേശി ഹിഷാം ആണ് അറസ്റ്റിലായത്.

പതിനേഴര ലക്ഷം രൂപയുടെ കള്ളനോട്ടുമായാണ് ഇയാൾ പിടിയിലായത്. നരിക്കുനിയിലെ മണി എക്സ്ചേഞ്ച് സ്ഥാപനത്തിൽ കള്ളനോട്ട് നൽകിയ കേസില്‍ ഇയാൾ അറസ്റ്റിലായിരുന്നു.  ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് വീണ്ടും  പിടിയിലായത്.