കഞ്ചാവ് ക‌ടത്ത് കേസില്‍ യുവതിയ്ക്കു ഒരുവര്‍ഷം തടവ്

0
1981

കഞ്ചാവ് ക‌ടത്തിയ കേസില്‍ രണ്ടാം പ്രതിയായ യുവതിക്ക് ഒരുവര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. കൊല്ലം സ്വദേശി സുജിമോളെയാണ് പാലക്കാട് അഡീഷനല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.

പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് സുജിമോളുടെയും കൂടെയുണ്ടായിരുന്ന വിപിന്‍ദാസിന്റെയും കയ്യില്‍ നിന്നും രണ്ട് കിലോയിലധികം കഞ്ചാവ് പൊലീസ് പിടികൂടിയത്. പിഴയൊടുക്കിയില്ലെങ്കില്‍ ഒരുമാസം കൂടി അധിക തടവ് അനുഭവിക്കണം. വിചാരണയ്ക്കിടെ മുങ്ങിയ കേസിലെ ഒന്നാം പ്രതിയായ വിപിന്‍ദാസിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.