നീലേശ്വരം വെടിക്കെട്ട് അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
645

കാസർകോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചോയ്യംകോട് കിനാനൂർ സ്വദേശി സന്ദീപ് (38) ആണ് മരിച്ചത്.

കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ വൈകിട്ടോടെയാണ് മരണം. ഗുരുതരമായി പരിക്കേറ്റ സന്ദീപ് വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു.