പതിനാറുകാരിയായ ദലിത് പെൺകുട്ടിയെ അയൽവാസി ബലാത്സംഗം ചെയ്‌തു

0
1027

ബാല്ലിയ: ഉത്തർപ്രദേശിലെ ബാല്ലിയ ജില്ലയിലെ ഗ്രാമത്തിൽ പതിനാറുകാരിയായ ദലിത് പെൺകുട്ടിയെ അയൽവാസി ബലാത്സംഗം ചെയ്‌തു. സംഭവത്തിൽ ഒരു പ്രതിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു.

പെൺകുട്ടി ഒക്ടോബർ 29ന് ഉച്ചക്ക് സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ അയൽവാസിയായ സഞ്ജിത് യാദവ് അവളെ ത​ന്‍റെ വീട്ടിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

പെൺകുട്ടിയുടെ മാതാവ് നൽകിയ പരാതിയിൽ ബി.എൻ.എസി​ന്‍റെ വിവിധ വകുപ്പുകൾ പ്രകാരം സഞ്ജിതിനെതിരെ കേസെടുത്തതായി ബൈരിയയിലെ സർക്കിൾ ഓഫിസർ ഡി.കെ ശ്രീവാസ്തവ പറഞ്ഞു.