കോഴിക്കോട് തെക്കെപുറം ഫ്രൈഡേ ക്ലബ്ബ് ബാഡ്‌മിന്റന് ആവേശകരമായ സമാപനം

0
458

ദമാം: കോഴിക്കോട് തെക്കെപുറം ഫ്രൈഡേ ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാലാമത് ബാഡ്മിന്റൺ ടൂർണമെന്റിന് ആവേശകരമായ സമാപനം. ഫൈനലിൽ പ്രൊഫഷണൽ വിഭാഗത്തിൽ കരുത്തരായ സാബിഖ്, അക്ബർ സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി അലി, റാഷിദ് സഖ്യവും ബിഗിനേഴ്‌സ് വിഭാഗം മത്സരത്തിൽ ഒന്നിനെതിരെ രണ്ടു സെറ്റുകൾ നേടി.

ജവാദ്, വസീം സഖ്യം സമീർ, നബ്ഹാൻ സഖ്യത്തെ പരാജയപ്പെടുത്തി ജേതാക്കളായി. എഫ്. സി. ഡി. പ്രസിഡന്റ് കോയസ്സൻ അധ്യക്ഷത വഹിച്ചു. റെവ് കൺസൾട് ചെയർമാൻ ഫഹ്‌മാൻ, ബിച്ചു (ഏഷ്യ ഒറൂബ) എന്നിവർ വിജയികൾക്കുള്ള ട്രോഫി വിതരണം ചെയ്തു. മുഹമ്മദ്  അലി, ഷിനിൽ റഹ്മാൻ എന്നിവർ നേതൃത്വം നൽകി.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക