സഊദിയിൽ വാഹനാപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

0
1858

റിയാദ്: സഊദിയിൽ വാഹനാപകടത്തെ തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. വയനാട് സുൽത്താൻ ബത്തേരി സ്വദേശി മുഹമ്മദ് റാഫി (54) ആണ് മരണപ്പെട്ടത്. വാഹനാപകടത്തെ തുടർന്ന് ഗുരുതരമായ പരിക്കേറ്റ് ബുറൈദ സെട്രൽ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിലാണ് പരിക്കേറ്റത്. വർഷങ്ങളായി ട്രെയിലറിംഗ് ജോലി ചെയ്തുവരികയായിരുന്നു.

മുഹമ്മദ്‌ – കദീജ ദമ്പതികളുടെ മകനാണ്. ഭാര്യ, ഹാജറ. മക്കൾ, അനസ് അനീസ്, റഫാൻ. സഹോദരങ്ങൾ, കുഞ്ഞിമുഹമ്മദ്, ഷാജി. നിയമനടപടികൾ പൂർത്തീകരിച്ച് ബുറൈദയിൽ മറവ് ചെയ്യും.