ബുറൈദ: സഊദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ദേശീയ തലത്തിൽ സാമൂഹ്യ സുരക്ഷക്ക് ധാർമ്മിക ജീവിതം എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ത്രൈമാസ ക്യാമ്പയിന്റെ ബുറൈദ ഏരിയ ദ്ഘാടനം അൻവർ പി എച്ച് നൂറനാട് നിർവഹിച്ചു. സുരക്ഷിത സമൂഹത്തിന് ധാർമികത അനിവാര്യമാണെന്നും ധാർമിക മൂല്യങ്ങളെ അവഗണിക്കുന്നത് മനുഷ്യസമൂഹത്തിന്റെ സമാധാന ജീവിതത്തിന് വിഘാതം സൃഷ്ടിക്കുമെന്നും അദ്ദഹം അഭിപ്രായപ്പെട്ടു. ബുറൈദ ഇസ്തിറാഹ മുനീറിയൽ നടന്ന പരിപാടിയിൽ പ്രസിഡണ്ട് ഹസ്ക്കർ ഒതായി അദ്ധ്യക്ഷത വഹിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
വിശ്വാസവും അതിലൂന്നിയ കർമ്മളിൽ നിരതരായി, ധാർമിക മൂല്യങ്ങൾ മുറുകെ പിടിച്ച് ഇത്ര സാമുദായിക അതിർവരമ്പുകളെ മാനിച്ചുകൊണ്ട് മുന്നോട്ട് പോയാൽ മനുഷ്യന് സ്വസ്ഥതയും സമാധാനവും നിലനിർത്താൻ സാധിക്കുമെന്നും എന്നാൽ ധാർമിക മൂല്യങ്ങൾക്കെതിരെ സംസാരിക്കുന്നവർ അഹങ്കാരത്തിന് അടിമപ്പെടുകയും മൂല്യങ്ങളെ അനിഷ്ടകരമായി കാണുകയും ചെയ്യുന്ന പ്രവണതയാണ് കണ്ട് വരുന്നതെന്നും ബുറൈദ ജാലിയാത്ത് പ്രബോധകൻ അബ്ദുറഹീം ഫാറൂഖി അഭിപ്രായപ്പെട്ടു. ‘സാമൂഹ്യ സുരക്ഷക്ക് ധാർമിക ജീവിതം’ എന്ന പ്രമേയം വിശദീകരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ ആശംസകൾ അർപ്പിച്ച് വിവിധ മുഖ്യധാര സംഘടനാ പ്രതിനിധികളായ അബ്ദുല്ലത്തീഫ് തച്ചംപ്പൊയിൽ (കെ എം സി സി) പി. പി എം അശറഫ് കോഴിക്കോട് (ഒ ഐ സി സി) നിഷാദ് പാലക്കാട് (പ്രവാസി സംഘം) സംസാരിച്ചു. അബ്ദുറഹ് മാൻ തിരൂരിന്റെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയിൽ താജുദ്ധീൻ കണ്ണൂർ സ്വാഗതവും സുൽഫീക്കർ ഒറപ്പാലം നന്ദിയും പറഞ്ഞു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
