ദിവ്യയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

0
918

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതി ചേർക്കപ്പെട്ട പി.പി.ദിവ്യയെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്ന് വൈകുന്നേരം അഞ്ച് വരെയാണ് കസ്റ്റഡിയിൽ വിട്ടത്. കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജി സ്ട്രേറ്റ് കോടതിയുടേതാണ് നടപടി.

ഇന്ന് വൈകുന്നേരം വരെ അന്വേഷ ണസംഘം ദിവ്യയെ ചോദ്യം ചെയ്യും. അറസ്റ്റിലായ ദിവസം മൂന്ന് മണിക്കൂർ ചോദ്യം ചെയ്തെങ്കിലും ദിവ്യ ഇതി നോട് സഹകരിച്ചിരുന്നില്ല. കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്ന് കാട്ടി പോലീസ് അപേക്ഷ നൽകുക യായിരുന്നു.

രണ്ട് ദിവസത്തെ കസ്റ്റഡി അപേക്ഷ യാണ് പോലീസ് നൽകിയത്. എന്നാ ൽ ഒരു ദിവസത്തേക്കാണ് ദിവ്യയെ പോലീസ് കസ്റ്റഡിയിൽ വിട്ടത്.