കല്‍പ്പറ്റ: കളിക്കുന്നതിനിടെ രണ്ടര വയസ്സുകാരന്‍ വീടിനടുത്ത കനാലില്‍ വീണു മരിച്ചു. പനമരം പരക്കുനിയില്‍ മഞ്ചേരി ഷംനാജ്-ഷബാന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഹയാന്‍ ആണ് മരിച്ചത്. വീടിനു സമീപത്ത് കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കനാലില്‍ വീഴുകയായിരുന്നു.
ഒഴുക്കിൽപ്പെട്ട ഹയാനെ വീടിനു സമീപത്ത് നിന്നും അൻപത് മീറ്ററോളം ദൂരെ നിന്നാണ് കണ്ടെത്തിയത്. ഉടൻ തന്നെ വീട്ടുകാരും പ്രദേശവാസികളും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
