സഊദിയിൽ വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിനിടെ ഗോവണിയില്‍ നിന്ന് വീണ് യാത്രക്കാരിക്ക് ദാരുണാന്ത്യം

0
2484

മദീന:സഊദിയിലെ മദീന പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിനിടെ ഗോവണിയില്‍നിന്ന് വീണ് യാത്രക്കാരിക്ക് ദാരുണാന്ത്യം.

ലയണ്‍ എയറിന്റെ എയര്‍ബസ് എ-330 ഇനത്തില്‍ പെട്ട വിമാനത്തിലെത്തിയ യാത്രക്കാരിയാണ് വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിനിടെ ഗോവണിയില്‍ നിന്ന് വീണത്.

പരിക്കേറ്റ യാത്രക്കാരിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരണം സംഭവിക്കുകയായിരുന്നു. അപകട കാരണങ്ങള്‍ കണ്ടെത്താനും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ നോക്കാനുള്ള ശുപാര്‍ശകള്‍ സമര്‍പ്പിക്കാനും നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി സെന്ററില്‍ നിന്നുള്ള സംഘം അപകട സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചതായി സെന്റര്‍ അറിയിച്ചു.