‘ഇടവേളകളില്‍ മുള്ളുമായും ചിലര്‍ വരും, അതൊന്നും പക്ഷെ ഉള്ളില്‍ കൊള്ളാറില്ല’; പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

0
941

മലപ്പുറം:വേദികളില്‍ നിന്ന് വേദികളിലെത്തുമ്പോള്‍ സ്‌നേഹപൂക്കള്‍ കിട്ടാറുണ്ടെന്നും ഇടവേളകളില്‍ മുള്ളുമായും ചിലര്‍ വരുമെന്നും അതൊന്നും പക്ഷെ ഉള്ളില്‍ കൊള്ളാറില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍.

ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം. സമസ്ത ജോയിന്റ് സെക്രട്ടറി ഉമര്‍ ഫൈസി മുക്കം സാദിഖലി തങ്ങള്‍ക്കെതിരെ നടത്തിയ വിമര്‍ശനം ചര്‍ച്ചയാവുന്നതിനിടെയാണ് ഈ പോസ്റ്റ്. ഒരു കുഞ്ഞിനെ മടിയിലിരുത്തിയുള്ള പടത്തോടൊപ്പമാണ് പോസ്റ്റ്.

വേദികളില്‍ നിന്ന് കൈയില്‍ തടയുന്ന നിഷ്‌കളങ്ക ബാല്യങ്ങളുടെ നിര്‍മല സാന്നിദ്ധ്യം മനസിന്റെ സാന്ത്വനമാണ്. പുലരികളില്‍ സുഗന്ധം പരത്തി വിരിഞ്ഞു വിടരുന്ന ഭംഗിയുള്ള പുഷ്പ ദളങ്ങള്‍ പോലെ എന്നും പോസ്റ്റിലുണ്ട്.

ഫേസ്ബുക്ക് കുറിപ്പ്

വേദികളില്‍ നിന്ന് വേദികളിലെത്തുമ്പോള്‍ സ്‌നേഹപ്പൂക്കള്‍ കിട്ടാറുണ്ട്.ഇടവേളകളില്‍ മുള്ളുമായും വരും ചിലര്‍.അതൊന്നും പക്ഷെ ഉള്ളില്‍ കൊള്ളാറില്ല,അപ്പോഴും വേദികളില്‍ നിന്ന് കൈയില്‍ തടയുന്ന നിഷ്‌കളങ്ക ബാല്യങ്ങളുടെ നിര്‍മ്മല സാന്നിദ്ധ്യം മനസിന്റെസാന്ത്വനമാണ്.പുലരികളില്‍ സുഗന്ധം പരത്തി വിരിഞ്ഞു വിടരുന്ന ഭംഗിയുള്ള പൂഷ്പ ദളങ്ങള്‍ പോലെ….