ദമാം – കോഴിക്കോട് വിമാനം വൈകിയ പ്രശ്നത്തിലാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ നടപടി
ദമാം: നിരന്തരം സർവീസ് മുടക്കി യാത്രക്കാരെ കണ്ണീര് കുടിപ്പിക്കുന്ന എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരന് നഷ്ടപരിഹാരം നൽകിക്കൊണ്ട്മാതൃക സൃഷ്ടിച്ചു. കിഴക്കൻ സഊദിയിലെ അൽ അഹ്സയിലുള്ള സൈതലവി പറമ്പിൽ പീടികക്കാണ് എയർ ഇന്ത്യ എക്സ്പ്രസിൽ നിന്നുംനഷ്ടപരിഹാരം ലഭിച്ചത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ജൂൺ 17ന് കുടുംബത്തോടൊപ്പം ബലിപെരുന്നാൾ ആഘോഷിക്കാനാണ് ഉയർന്ന നിരക്കിൽ ദമാമിൽ നിന്ന് കോഴിക്കോട്ടേക്ക് IX382 വിമാനത്തിൽ ടിക്കറ്റ് എടുത്തത്. പുലർച്ചെ 12:05 ന് പുറപ്പെടേണ്ട വിമാനം സാങ്കേതിക തകരാർ കാരണം ക്യാൻസൽ ചെയ്തതായും
ടിക്കറ്റ് റീഫണ്ട് ചെയ്യുകയോ ഒരാഴ്ചക്കുള്ളിൽ മറ്റൊരു യാത്രാ ദിവസം തെരഞ്ഞെടുക്കുകയോ ചെയ്യാമെന്നായിരുന്നു വിമാന കമ്പനിയുടെ വിശദീകരണം.
ടിക്കറ്റ് റീഫണ്ട് ചെയ്തതോടൊപ്പം പിറ്റേ ദിവസത്തെ ഇൻഡിഗോ എയർവെയ്‌സിൽ യാത്രയും തരപ്പെടുത്തി മൂന്നര മണിക്കൂർ കഴിഞ്ഞപ്പോൾ എക്സ്പ്രസിൽ നിന്ന് മറ്റൊരു മെസ്സേജ് കൂടി വന്നു. തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന എയർ ഇന്ത്യ വിമാനത്തിന്റെ സർവീസ് കോഴിക്കോട് വഴി നീട്ടിയിട്ടുണ്ടെന്നും മണിക്കൂറുകളുടെ മാറ്റത്തിൽ യാത്ര ചെയ്യാം എന്ന വിമാന കമ്പനിയുടെ വൈകി ഉദിച്ച സന്ദേശം കൂടുതൽ പിരിമുറുക്കത്തിന് കാരണമായി.
വെക്കേഷൻ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം 33 വർഷ പ്രവാസജീവിത കാലത്തിനിടയ്ക്ക്
കമ്പനി ആദ്യമായി നൽകിയ ഒരു ആനുകൂല്യം എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ നിരുത്തരവാദിത്വം കാരണം നഷ്ടമായെന്ന് പ്രത്യേകം അടിവരയിട്ടു കൊണ്ട് എല്ലാ രേഖകളും സഹിതം
എയർ ഇന്ത്യ എക്സ്പ്രസ് നോടൽ ഓഫീസർക്ക് ഈമെയിൽവഴി അയച്ച പരാതിയിലാണ് അന്നത്തെ ടിക്കറ്റ് വിലയുടെ 35 ശതമാനമായ പതിനായിരം രൂപ നഷ്ടപരിഹാരമായി വിമാന കമ്പനി അനുവദിച്ചു തന്നത്. ഒരു വർഷത്തിനിടയിൽ യാത്ര ചെയ്യാവുന്ന രീതിയിലുള്ള കമ്പനി വൗച്ചറാണ് എക്സ്പ്രസിൽ നിന്നും ലഭിച്ചത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
