റിപ്പോർട്ട് അഞ്ച് വർഷം പൂഴ്ത്തിയതിൽ ഗൂഢാലോചന; ഹേമ കമ്മിറ്റി റിപ്പോർട്ട് സിബിഐ അന്വേഷിക്കണം: സുപ്രിംകോടതിയിൽ ഹരജി

0
685

ന്യൂഡല്‍ഹി: ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി. സർക്കാർ അഞ്ച് വർഷം റിപ്പോർട്ട് പൂഴ്ത്തിയതിൽ ഗൂഢാലോചനയുണ്ട്. ഇക്കാര്യം അന്വേഷിക്കണമെന്നും ഹരജിയില്‍ പറയുന്നു.

സുപ്രീംകോടതി അഭിഭാഷകൻ അജീഷ് കളത്തിൽ ആണ് ഹരജി സമർപ്പിച്ചത്.
സംസ്ഥാന സർക്കാർ, സിബിഐ, ദേശീയ വനിതാ കമ്മീഷൻ അടക്കം എതിർ കക്ഷികളാക്കിയാണ് ഹർജി. റിപ്പോർട്ടിൽ പുറത്ത് വന്ന വസ്തുകളുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കാൻ നിർദേശം നൽകണമെന്നും സിനിമ പ്രശ്നങ്ങൾ പഠിക്കാൻ ദേശീയ വനിതാ കമ്മീഷനോട് നിർദ്ദേശിക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്. ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കും.