പ്രത്യയശാസ്ത്ര ക്ലാരിറ്റിയുള്ള വ്യക്തിയാണ് സരിൻ; രാഹുൽ മാങ്കൂട്ടത്തിൽ

0
1143

പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് തർക്കത്തിൽ കൂടുതൽ പ്രതികരണത്തിനു നിൽക്കാതെ കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. പ്രത്യയശാസ്ത്ര ക്ലാരിറ്റിയുള്ള വ്യക്തിയാണ് സരിൻ. സരിന്റെ വിഷയത്തിൽ വ്യക്തിപരമായി അഭിപ്രായം പറയേണ്ടതില്ല. ഇതിനൊന്നും മറുപടി പറയേണ്ട കപ്പാസിറ്റി ഉള്ള ആളല്ല താൻ.

ജയിലിൽ കിടക്കുന്നത് മാത്രമല്ല ത്യാഗമെന്ന് സരിൻ പറഞ്ഞത് ശരിയാണ്. സരിനെ സിപിഎം ആയി മുദ്രകുത്താൻ പാടില്ല. ഒരു ചെറുപ്പക്കാരന്റെ രാഷ്ട്രീയ ഇന്റഗ്രിറ്റി ചോദ്യം ചെയ്യരുത്. യൂത്ത് കോൺഗ്രസിലെ കാര്യങ്ങൾ മാത്രമാണ് തന്റെ കപ്പാസിറ്റിയിലുള്ളത്. ഈ പ്രായത്തിനിടയിൽ ഒരുപാട് അവസരങ്ങൾ പാർട്ടി തനിക്ക് നൽകിയെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

സ്ഥാനാർഥി പ്രഖ്യാപനത്തിൽ ഇത് സന്തോഷകരമായ നിമിഷമാണെന്നും, തുടക്കക്കാരൻ എന്ന നിലയിൽ ഇതിൽ കൂടുതൽ അർഹിക്കുന്നില്ല. പാലക്കാട്‌ ബിജെപി വോട്ട് കുത്തനെ കുറയും. ഇത്തവണ ചേലക്കരയും തിരിച്ചുപിടിക്കും. പ്രിയങ്കയുടെ സ്ഥാനാർഥിത്വം വയനാടിനെ പിടിച്ചുയർത്തുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.