‘ഷാഫിയെ വടകരയിലേക്കയച്ചത് പാര്‍ട്ടി, രാഹുലിനെ പാലക്കാട്ടേക്ക് അയച്ചതും’; സരിന് മറുപടിയുമായി ഷാഫി പറമ്പില്‍

0
1401

രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു വ്യക്തിയുടെ സ്ഥാനാര്‍ഥിയല്ലെന്ന് ഷാഫി പറമ്പില്‍
‘ഷാഫിയെ വടകരയിലേക്കയച്ചത് പാര്‍ട്ടി, രാഹുലിനെ പാലക്കാട്ടേക്ക് അയച്ചതും’
ഇപ്പോള്‍ ഉണ്ടായതൊന്നും ജയത്തെ ബാധിക്കില്ലെന്നും ഷാഫി പറമ്പില്‍ എം.പി.

പി സരിന് മറുപടിയുമായി ഷാഫി പറമ്പില്‍ എം.പി. പാര്‍ട്ടിയാണ് സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു വ്യക്തിയുടെ സ്ഥാനാര്‍ഥിയല്ല. പാലക്കാട്ടെ പാര്‍ട്ടിക്കാരും ജനതയും ആഗ്രഹിച്ച തീരുമാനമാണെന്നും സിരകളില്‍ കോണ്‍ഗ്രസ് രക്തമോടുന്ന മുഴുവന്‍ പേരും ഒപ്പമുണ്ടാകണമെന്നും ഷാഫി പറഞ്ഞു. ഇപ്പോള്‍ ഉണ്ടായതൊന്നും ജയത്തെ ബാധിക്കില്ലെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കുന്ന ഒന്നും പാലക്കാട്ട് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കിയ നേതൃത്വത്തിന് ഷാഫി നന്ദിപറഞ്ഞു. രാഹുലിന് നല്‍കുന്ന ഒരു വോട്ടും പാഴാകില്ലെന്നത് ജനത്തിന് ഞാന്‍ തരുന്ന വാക്കാണ്. സരിന്‍‌ പാര്‍ട്ടി വിടുമെന്ന് താന്‍ കരുതുന്നില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.