ഗുഡ്‌വില്‍ ഗ്ലോബല്‍ ഇനിഷ്യെറ്റീവ്: ഹസന്‍ ചെറൂപ്പയും ഇസ്ഹാഖ് പൂണ്ടോളിയും, ജലീല്‍ കണ്ണമംഗലവും സാരഥികള്‍

0
350

ജിദ്ദ: ‘മുസ്‌രിസ് ടു മക്ക’ അറബ് ഇന്ത്യന്‍ ചരിത്രസംഗമവും സഊദി ഇന്ത്യാ സാംസ്‌കാരികോത്സവവും ടാലെന്റ് ലാബ് ശില്‍പശാലയുമടക്കം ജിദ്ദ ആസ്ഥാനമായി ശ്രദ്ധേയമായ ഒട്ടേറെ നൂതന പരിപാടികള്‍ക്ക് നേതൃത്വമേകുന്ന ഗുഡ്‌വില്‍ ഗ്ലോബല്‍ ഇനിഷ്യെറ്റീവി (ജിജിഐ) ന്റെ പ്രസിഡന്റായി ഹസന്‍ ചെറൂപ്പയും ജനറല്‍ സെക്രട്ടറിയായി ഇസ്ഹാഖ് പൂണ്ടോളിയും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ജലീല്‍ കണ്ണമംഗലമാണ് പുതിയ ട്രഷറര്‍.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

മറ്റ് ഭാരവാഹികള്‍: സാദിഖലി തുവ്വൂർ, നൗഫൽ പാലക്കോത്ത്, ചെറിയ മുഹമ്മദ് ആലുങ്ങൽ, അബു കട്ടുപ്പാറ (വൈസ് പ്രസിഡന്റുമാർ), കബീർ കൊണ്ടോട്ടി, അൽ മുർത്തു, ഷിഫാസ്, ഹുസൈന്‍ കരിങ്കര (സെക്രട്ടറിമാർ), സുല്‍ഫിക്കര്‍ മാപ്പിളവീട്ടില്‍ (ജോയന്റ് ട്രഷറര്‍). വനിതാ വിംഗ്: റഹ്‌മത്ത് ആലുങ്ങല്‍ (കൺവീനർ), ജെസി ടീച്ചർ, ഫാത്തിമ തസ്‌നി ടീച്ചർ, നാസിറ സുൽഫി (ജോയിന്റ് കൺവീനർമാർ).

രക്ഷാധികാരികള്‍ : മുഹമ്മദ് ആലുങ്ങല്‍, വി.പി മുഹമ്മദലി, ഉപ രക്ഷാധികാരികള്‍: അബ്ബാസ് ചെമ്പന്‍, സലീം മുല്ലവീട്ടില്‍, റഹീം പട്ടര്‍കടവന്‍, കെ.ടി അബൂബക്കർ, എ.എം അബ്ദുല്ലക്കുട്ടി, അസിം സീശാന്‍. സബ് കമ്മിറ്റി തലവന്മാര്‍:  ഇബ്രാഹിം ശംനാട് (സെല്‍ഫ് എംപവര്‍മെന്റ്),  ഗഫൂര്‍ കൊണ്ടോട്ടി (മീഡിയ ആന്റ് ഐ.ടി), നൗഷാദ് താഴത്തെവീട്ടില്‍ (എജ്യുടെയ്ന്‍മെന്റ്), ഷിബ്‌ന അബു (ഗേള്‍സ് വിംഗ് ).   

പ്രസിഡന്റ് ഹസന്‍ ചെറൂപ്പ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി ദ്വൈവാർഷിക റിപ്പോർട്ടും ട്രഷറർ ഇബ്രാഹിം ശംനാട് ഫിനാൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. ഇസ്ഹാഖ് പൂണ്ടോളി സ്വാഗതവും കബീർ കൊണ്ടോട്ടി നന്ദിയും പറഞ്ഞു.

പശ്ചിമ സഊദി മേഖലയിലെ സീനിയര്‍ ഇന്ത്യന്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നവംബറില്‍ ടാലെന്റ് ലാബ് സീസണ്‍ 3 ഏകദിന ശില്‍പശാല നടത്താനും ഒക്ടോബര്‍ ഒടുവില്‍ ഈജിപ്തിലേക്ക് വിനോദ-വിജ്ഞാന യാത്ര നടത്താനും തീരുമാനിച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പ്രവാസവുമായി ബന്ധപ്പെട്ട നിങ്ങളുടെ അനുഭവങ്ങൾ, ലേഖനങ്ങൾ, കഥകൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ gulfupdates.malayalam@gmail.com എന്ന ഇമെയിൽ വിലാസത്തിലോ  https://wa.me/917907309377 എന്ന വാട്ട്സ് ആപ്പ് നമ്പറിലേക്കോ അയക്കുക