‘അൻവറിന്റെ ആരോപണങ്ങൾക്ക് പിന്നിൽ മോഹനചന്ദ്രനും വിക്രമനും’: ഐപിഎസ് ഉദ്യോഗസ്ഥർക്കെതിരെ സുജിത് ദാസ്

0
1599

തിരുവനന്തപുരം: പി.വി അൻവർ എംഎൽഎയുടെ ആരോപണങ്ങൾക്ക് പിന്നിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരാണെന്ന് മുൻ എസ്പി സുജിത് ദാസ്. ഐപിഎസ് ഉദ്യോഗസ്ഥരായ ആലപ്പുഴ എസ്പി എം.പി മോഹനചന്ദ്രനും എന്‍ഐഎ ഉദ്യോഗസ്ഥനായ വി. വിക്രമനുമാണ് അൻവറിന്റെ ആരോപണങ്ങൾക്ക് പിന്നിലെന്നാണ് സുജിത് ദാസിന്റെ വെളിപ്പെടുത്തൽ. ഡിജിപിക്ക് നൽകിയ മൊഴിയിലാണ് സുജിത് ദാസിന്റെ ആരോപണം.